അബൂദബി: (www.kasargodvartha.com 04.05.2021) യുഎഇയില്‍ ചൊവ്വാഴ്ച 1,699 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5,27,266 ആയി. 1,686 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണം 1598 ആയി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ 5,07,706 ആയി. നിലവില്‍ 17,962 പേരാണ് ചികിത്സയില്‍ കഴിയുന്നത്.