Join Whatsapp Group. Join now!
Aster MIMS 10/10/2023

തര്‍ക്കത്തിനൊടുവില്‍ അയല്‍വാസിയുടെ അപാര്‍ട്‌മെന്റിന് തീയിട്ട സംഭവം; യുവാവിന് ശിക്ഷ വിധിച്ച് അജ്മാന്‍ ക്രിമിനല്‍ കോടതി

തര്‍ക്കത്തിനൊടുവില്‍ അയല്‍വാസിയുടെ അപാര്‍ട്‌മെന്റിന് തീയിട്ട Ajman, News, Gulf, World, Top-Headlines, Court, Complaint, Woman, Police, Crime

അജ്മാന്‍: (www.kasargodvartha.com 07.05.2021) തര്‍ക്കത്തിനൊടുവില്‍ അയല്‍വാസിയുടെ അപാര്‍ട്‌മെന്റിന് തീയിട്ട സംഭവത്തില്‍ 34കാരനായ യുവാവിന് ശിക്ഷ വിധിച്ച് അജ്മാന്‍ ക്രിമിനല്‍ കോടതി. മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അജ്മാനിലെ മദീന കോംപ്രഹന്‍സീവ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. 

അയല്‍വാസിയായ അറബ് യുവതിയുമായുള്ള തര്‍ക്കത്തിനിടെ അവരുടെ അപാര്‍ട്‌മെന്റിന്റെ വാതില്‍ തകര്‍ക്കുകയും അവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തതുവെന്ന കുറ്റത്തിനായമ് ശിക്ഷ വിധിച്ചത്. വീട്ടിലേക്ക് കല്ലെറിയുന്നുവെന്നും കരിമരുന്ന് ഉപയോഗിച്ച് ബാല്‍ക്കണിയില്‍ തീയിട്ടുവെന്നും വീടിന്റെ വാതില്‍ നശിപ്പിച്ചുവെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. പെട്രോള്‍ കാനുകള്‍, സ്‌ക്രൂ ഡ്രൈവര്‍, പഞ്ഞി, ഡ്രില്ലിങ് മെഷീനുകള്‍ തുടങ്ങിയവ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. 

Ajman, News, Gulf, World, Top-Headlines, Court, Complaint, Woman, Police, Crime, UAE: Man jailed for setting neighbour’s flat on fire

തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തന്നെ നിരന്തരം ശല്യം ചെയ്തതിന്റെ പ്രതികാരമായാണ് താന്‍ അയല്‍വാസിയുടെ വീടിന് തീയിട്ടതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. താന്‍ ഒമ്പത് തവണ പരാതി നല്‍കിയിട്ടും പൊലീസ് അത് പരിഗണിച്ചില്ലെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്നും യുവാവ് വ്യക്തമാക്കി.

Keywords: Ajman, News, Gulf, World, Top-Headlines, Court, Complaint, Woman, Police, Crime, UAE: Man jailed for setting neighbour’s flat on fire

Post a Comment