Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാപാരികൾ സാമ്പത്തികമായും മാനസികമായും തകർന്നിരിക്കുന്ന അവസരത്തിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും സമയബന്ധിതമായി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; പാകേജ് പ്രഖ്യാപിക്കണമെന്നും ആവശ്യം

All businesses should be allowed to open and operate in a timely manner-KVVES#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 17.05.2021) ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ എല്ലാ വ്യാപാര സ്ഥാപനങ്ങളും സമയ ക്രമീകരണത്തിനും ദിവസ ക്രമീകരണത്തിനും വിധേയമായി തുറക്കാൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമിററി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Kasaragod, Kerala, News, Press meet, Business, Shop, Corona, Lockdown, COVID-19, Top-Headlines, Time, Traders are financially and mentally distressed, all businesses should be allowed to open and operate in a timely manner-Kerala Vyapari Vyavasayi Ekopana Samithi.


നോട് നിരോധനം, ജി എസ് ടി, പ്രളയം, നിപ, കോവിഡ് തുടങ്ങിയ പല പ്രതിസന്ധികളും നേരിടേണ്ടി വന്നത് വ്യാപാരികൾക്കാണ്. ഇവ കാരണം ചെറുകിട വ്യാപാരികൾ പലരും ഈ മേഖല വിട്ടു പോകുകയും, പലരും ആത്മഹത്യയുടെ വക്കിലുമാണ്. അപ്രതീക്ഷിതമായി വന്ന മഴക്കെടുതി മൂലം കാലപഴക്കം വന്ന കെട്ടിടങ്ങളിൽ വ്യാപാരം ചെയ്യുന്ന വ്യാപാരികൾ ആശങ്കയിലാണ്. കടകൾക്കകത്ത് മഴവെള്ളം വീണ് സാധനങ്ങൾ നശിച്ചുപോകാനും ഇടയുണ്ട്. അനിശ്ചിതമായി നീളുന്ന ലോക് ഡൗൺ മൂലം വ്യാപാരികൾ സാമ്പത്തികമായും മാനസികമായും തകർന്നിരിക്കുകയാണ്.

ഇതുവരെ തുറക്കാൻ അനുവദിക്കാത്ത മറ്റ് വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണം, വ്യാപാരികളുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് പലിശരഹിത മോറിടോറിയം പ്രഖ്യാപിക്കണം, ലോക് ഡൗൺ കാലത്ത് അടഞ്ഞുകിടന്ന ദിവസത്തെ വാടക പൂർണമായും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം, വ്യാപാരി ക്ഷേമനിധിയിൽ നിന്ന് കുറഞ്ഞത് 10000 രൂപ കോവിഡ് ധനസഹായം നൽകണം, ജി എസ് ടി റിടേണുകൾ സമർപിക്കുന്നതിനും, വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും കാലാവധി നീട്ടി നൽകണം, ചെറുകിട വ്യാപാരികൾക്ക് നാമമാത്ര പലിശക്ക് വായ്പകൾ അനുവദിക്കണം, ലോക് ഡൗൺ സമയത്തും കുത്തക കമ്പനികൾക്ക് ഓൺലൈൻ വ്യാപാരത്തിന് നൽകിയ അനുമതി പിൻവലിക്കണം തുടങ്ങിയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകി ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് പ്രത്യേകമായ ഒരു പാകേജ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലയിലെ അഞ്ച് എം എൽ എമാർക്കും എം പിക്കും നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ അഹ്‌മദ്‌ ശരീഫ്, ട്രഷറർ മാഹിൻ കോളിക്കര, വൈസ് പ്രസിഡണ്ട് ബി വിക്രം പൈ, സെക്രടറി ശശിധരൻ ജി എസ് എന്നിവർ പങ്കെടുത്തു.



Keywords: Kasaragod, Kerala, News, Press meet, Business, Shop, Corona, Lockdown, COVID-19, Top-Headlines, Time, Traders are financially and mentally distressed, all businesses should be allowed to open and operate in a timely manner-Kerala Vyapari Vyavasayi Ekopana Samithi.
< !- START disable copy paste -->

Post a Comment