Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇത് ചരിത്രം; രണ്ടാം പിണറായി സർകാർ അധികാരമേറ്റു

This is history; Second Pinarayi government came to power#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com 20.05.2021) പുതുചരിത്രമെഴുതി രണ്ടാം പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റു. വ്യാഴാഴ്ച വൈകീട്ട് 3.30 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 12-ാം കേരള മുഖ്യമന്ത്രിയായി പിണറായി വിജയൻ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌. കേരളത്തിന്റെ 23-ാം മന്ത്രിസഭയാണ് ഇത്.


Thiruvananthapuram, Kerala, News, Pinarayi-Vijayan, LDF, Minister, CPIM, Alappuzha, Top-Headlines, This is history; Second Pinarayi government came to power.



തുടർന്ന് കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഹ്‌മദ്‌ ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുർ റഹ്‌മാൻ, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമണത്തിൽ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു.

വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്‌ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദർശിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. പ്രതിപക്ഷം പങ്കെടുക്കുന്നില്ല.

ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാർചന സമർപിച്ചാണ് സിപിഎം, സിപിഐ മന്ത്രിമാർ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

അഞ്ചുവര്‍ഷം ഭരിച്ചശേഷം ഭരണത്തുടർച നേടുന്ന അപൂർവ റെകോർഡോടെ 99 സീറ്റും സ്വന്തമാക്കിയാണ് പിണറായി വിജയൻ രണ്ടാമതും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത്. 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും.

Keywords: Thiruvananthapuram, Kerala, News, Pinarayi-Vijayan, LDF, Minister, CPIM, Alappuzha, Top-Headlines, This is history; Second Pinarayi government came to power.
< !- START disable copy paste -->

Post a Comment