കാസർകോട്: (www.kasargodvartha.com 07.05.2021) കോവിഡ് വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മുഴുവൻ തൊഴിലാളികളെയും സഹായിക്കണമെന്ന് എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾക്ക് പ്രത്യേക പാകേജ് പ്രഖ്യാപിക്കുമെന്ന് പറയുന്ന ജില്ലാ ഭരണകൂടം കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലാവുന്ന മുഴുവൻ തൊഴിലാളികളെയും ഓർക്കണം.
നിയന്ത്രണങ്ങളോടെ തന്നെ തകർചയിലായ വിവിധ തൊഴിൽ മേഖലകൾ ലോക് ഡൗൺ വരുന്നതോടെ നിശ്ചലമാവുകയും ദിവസ വേതനക്കാരായ പതിനായിരങ്ങൾ പട്ടിണിയിലേക്ക് തള്ളപ്പെടുകയും ചെയ്യും. മോടോർ, കയറ്റിറക്ക്, മീൻ പിടിത്തം, വിതരണം, വഴിയോര കച്ചവടം, പാചകം, ഷോപ് തുടങ്ങിയ മേഖലകളിലെ മുഴുവൻ തൊഴിലാളികളും കടുത്ത ദുരിതത്തിലാണ്.
അതിഥി തൊഴിലാളികൾക്ക് കിട്ടുന്ന പരിഗണന പോലും മറ്റു തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. മുഴുവൻ തൊഴിലാളികൾക്കും പരിഗണന ലഭിച്ചേ തീരൂ. ക്ഷേമനിധിയിൽ അംഗങ്ങളായവരും അല്ലാത്തവരുമായ മുഴുവൻ തൊഴിലാളികൾക്കും സൗജന്യ റേഷനും സാമ്പത്തിക സഹായവും നൽകാനും ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്താനും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kerala, News, Kasaragod, STU, STU-Abdul-Rahman, COVID-19, Corona, Worker, Job, The STU National Vice President said that all workers who lose their jobs due to the spread of COVID should be helped.
< !- START disable copy paste -->