Join Whatsapp Group. Join now!
Aster MIMS 10/10/2023

വർഷകാലം വരുന്നു; കാർഷിക പ്രശ്നങ്ങളെ നേരിടാന്‍ കർഷകർ ഇക്കാര്യങ്ങൾക്ക് ഊന്നൽ നൽകുക

The rainy season is coming; Farmers should focus on these issues to tackle agricultural problems#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 20.05.2021) വർഷകാല കാർഷികപ്രശ്നങ്ങള്‍ നേരിടാന്‍ കർഷകർ ഊന്നൽ നൽകണമെന്ന് പടന്നക്കാട് കാർഷിക കോളജ് ഡീൻ ഡോ. പി ആർ സുരേഷ് പറഞ്ഞു.

കർഷകർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

വിവിധ വൃക്ഷവിളകള്‍ക്ക് ആദ്യത്തെ തവണ രാസവളം ചെയ്യണം. അതിനു മുന്നോടിയായി മണ്ണിന്‍റെ പുളിരസം മാറ്റുവാന്‍ ഡോളോമൈറ്റ് അല്ലെങ്കില്‍ കുമ്മായം ചുവട്ടില്‍ ചേർക്കാം. പുളിരസം മാറാതെ വളം ചെയ്താല്‍ കൊടുത്ത വളത്തിന്‍റെ 30-40 ശതമാനം മാത്രമേ ചെടിക്ക് കിട്ടുകയുള്ളൂ. തെങ്ങിന് ഒരു കിലോ കമുക്, കശുമാവ്, കുരുമുളക് തുടങ്ങിയവയ്ക്ക് അരക്കിലോ എന്ന തോതില്‍ ഡോളോമൈറ്റ്/കുമ്മായം കൊടുക്കുക. അതുകഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് രാസവളം കൊടുക്കാം.

The rainy season is coming; Farmers should focus on these issues to tackle agricultural problems

തെങ്ങിന് 500 ഗ്രാം യൂറിയ, 500 ഗ്രാം ഫാക്ടംഫോസ്, ഒരു കിലോ പൊടാഷ്, 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ്, 100 ഗ്രാം സിങ്ക് സള്‍ഫേറ്റ്, 100 ഗ്രാം ബോറാക്സ് എന്നിവ നല്‍കണം. പച്ചിലവളം പിന്നീട് നല്‍കാം. കവുങ്ങിന് അര കിലോഗ്രാം കുമ്മായം/ഡോളോമൈറ്റ്, 300 ഗ്രാം ഫാക്ടംഫോസ്, 350 ഗ്രാം പൊട്ടാഷ്, 50 ഗ്രാം ബോറാക്സ് എന്നിവ നല്‍കണം. കുരുമുളകിന് 500 ഗ്രാം കുമ്മായം, 250 ഗ്രാം ഫാക്ടംഫോസ്, 300 ഗ്രാം പൊട്ടാഷ്, 100 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ്, 50 ഗ്രാം ബോറാക്സ് എന്നിവ നല്‍കണം.

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം നല്‍കുന്നതാണ് ഉത്തമം. നന്നായി കായ്ക്കുന്ന വിളകള്‍ക്കും വലിയ കുരുമുളക് വള്ളികൾക്കും ഈ പൊതുശുപാർശയിലും അധികം വളം നല്‍കാന്‍ ശ്രദ്ധിക്കണം. കൃത്യമായി ഡോളോമൈറ്റും ബോറാക്സും ചേർക്കുന്ന തോട്ടങ്ങളില്‍ കൂമ്പുചീയല്‍ രോഗം വളരെ കുറവാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്.

കൊമ്പന്‍ചെല്ലികള്‍ സമാധി കഴിഞ്ഞ് ധാരാളമായി പുറത്തുവരുന്ന സമയമാണിത്. കൊമ്പന്‍ചെല്ലിയുടെ ആക്രമണം മൂലമുള്ള മുറിവുകളിലാണ് ചെമ്പന്‍ചെല്ലി മുട്ടയിടുന്നത് എന്നതിനാല്‍ ഇത് നിസാരമായി കാണരുത്. ഉപയോഗശൂന്യമായ മീന്‍വല ഒരുമീറ്റർ നീളത്തിലും അരമീറ്റർ വീതിയിലും മുറിച്ച് അതിന്‍റെ നടുഭാഗത്ത് ഒരു കല്ല് വച്ച് തെങ്ങിന്‍റെ ഏറ്റവും അകത്തെ ഒരു ഓലക്കവിളില്‍ ഉറപ്പിക്കുക. വലയുടെ രണ്ട് ഭാഗവും താഴേക്ക് വിടർത്തിയിടുക. മീന്‍വലയില്‍ കുടുങ്ങി വണ്ടുകള്‍ ചത്തുപോകും. ഇതേപോലെ ഏറ്റവും ഉള്ളിലുള്ള നാല് ഓലക്കവിളുകളിലും ഉറപ്പിക്കാം. മൂന്ന് - നാല് മാസം കഴിഞ്ഞാല്‍ ഏറ്റവും താഴത്തെ ഓലക്കവിളില്‍ വച്ച വലക്കഷ്ണം എടുത്ത് ഉള്ളിലെ ഓലക്കവിളില്‍ വെക്കാം.

വേനല്‍മഴ കൂടുതലായതിനാല്‍ കവുങ്ങിന്‍റെ പൂങ്കുലകരിച്ചില്‍ ഇത്തവണ വളരെ വ്യാപകമായിരുന്നു. ഇത് നിയന്ത്രിക്കാന്‍ കോണ്‍ടാഫ് ടില്‍റ്റ്/ടോപാസ് ഇതിലേതെങ്കിലുമൊന്ന് ഒരു മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചുകൊടുക്കണം. മഹാളി വരാതിരിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കുക. പിന്നീട് ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ തെളിച്ചം കിട്ടുമ്പോള്‍ പൊട്ടാസ്യം ഫോസ്ഫോണേറ്റ് അഞ്ച് - ഏഴ് മിലി ഒരു ലിറ്റർ വെള്ളത്തില്‍ ചേർത്ത് തളിക്കണം. തോട്ടത്തില്‍ നല്ല നീർവാഴ്ച ഉറപ്പാക്കണം.

കുരുമുളകിന്‍റെ ദ്രുതവാട്ടരോഗം നിയന്ത്രിക്കാന്‍ തോട്ടത്തിലെ തണല്‍ കുറക്കല്‍, നല്ല നീർവാഴ്ച ഉറപ്പാക്കല്‍, നിലത്തുപടർന്ന വള്ളിത്തലകള്‍ ചുരുട്ടി കമ്പിന്‍മേല്‍ ചേർത്തുവെക്കല്‍, ജൈവികനിയന്ത്രണ വസ്തുവായ ട്രൈകോഡർമ വളർത്തിയ വേപ്പിന്‍ പിണ്ണാക്ക് ചുവട്ടില്‍ ചേർക്കല്‍ എന്നിവ ചെയ്യണം. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം നന്നായി തളിച്ചുകൊടുക്കുകയും വേണം.

Keywords: Kerala, News, Kasaragod, Top-Headlines, Farmer, Farming, Rain, The rainy season is coming; Farmers should focus on these issues to tackle agricultural problems.
< !- START disable copy paste -->


Post a Comment