Join Whatsapp Group. Join now!
Aster MIMS 10/10/2023

മാറ്റു കുറയാതെ പുതിയ അധ്യയന വർഷം ചൊവ്വാഴ്ച തുടങ്ങും; വിപുലമായ പദ്ധതികൾ; വീടുകള്‍ അക്ഷരമുറ്റങ്ങളായി മാറും; നാട്ടുമാവ് നട്ടു ചിത്രമെടുത്ത് അയക്കാനും നിർദേശം

The new school year will begin on Tuesday; Extensive projects#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 31.05.2021) കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടെ ചൊവ്വാഴ്ച പുതിയ അധ്യയന വർഷത്തിന് തുടക്കമാവുന്നു. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയില്ലെങ്കിലും മാറ്റു കുറയാതെ ഇത്തവണയും പ്രവേശനോത്സവം നടക്കും. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടര്‍ കെ വി പുഷ്പ അറിയിച്ചു. ഏഴ് ഉപജില്ലകളിലും നടക്കുന്ന പ്രവേശനോത്സവത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

The new school year will begin on Tuesday; Extensive projects

പുത്തനുടുപ്പണിഞ്ഞ് കളിച്ചുല്ലസിച്ചു കൊണ്ട് വര്‍ണാഭമാകില്ലെങ്കിലും ഓണ്‍ലൈനായി രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കുചേരുന്നതോടെ വീടുകള്‍ ഒന്നാം തരത്തിലെ അക്ഷരമുറ്റങ്ങളായി മാറും. ഒന്നാം തരത്തിലേക്ക് പുതുതായി ചേര്‍ന്ന വിദ്യാര്‍ഥികൾ വീട്ടുമുറ്റത്ത് നാട്ടുമാവിന്‍ തൈകള്‍ നടും. പ്രകൃതിയോടുള്ള കരുതലാണ് മഹാമാരികള്‍ക്കെതിരെയുള്ള മികച്ച പ്രതിരോധമെന്ന സന്ദേശം കൂടിയാണ് ഇത്തവണത്തെ പ്രവേശനോത്സവം നല്‍കുക.

ഓര്‍മമരം നടല്‍ പദ്ധതി തന്നെയാണ് ജില്ലയിലെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത്. ആദ്യ വിദ്യാലയത്തിന്റെ ഓര്‍മയ്ക്ക് പ്രീ സ്‌കൂള്‍ കുട്ടികളും ഒന്നാം ക്ലാസുകാരും സ്വന്തംവീട്ടുമുറ്റത്ത് നാട്ടുമാവ് നടുകയും അതിന്റെ ചിത്രമെടുത്ത് അയക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിനും സ്‌കൂള്‍ തലത്തിനും പുറമേ ക്ലാസ് തലത്തിലും വീട്ടുതലത്തിലും കൂടി പ്രവേശനോത്സവം നടക്കുന്നുവെന്നതാണ് ഇത്തവണത്തെ സവിശേഷത.

സംസ്ഥാനതല പ്രവേശനോത്സവം കൈറ്റ്‌വിക്‌ടേഴ്‌സ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും. എല്ലാ സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും അത് കാണാനുള്ള സംവിധാനം ഉണ്ടാകും. ജൂണ്‍ ഒന്നിന് രാവിലെ 9.30 നുള്ള ഉപജില്ലാതല/സ്‌കൂള്‍ തല ഉദ്ഘാടനത്തിനുശേഷം 11 മണിക്കാണ് ക്ലാസ് തല പ്രവേശനോത്സവം. ഗൂഗിള്‍മീറ്റ്, സൂം, വാട്‌സ്ആപ് സംവിധാനങ്ങള്‍ വഴി ഓരോ ക്ലാസിന്റേയും ഗ്രൂപുകളിലാണ് പ്രവേശനോത്സവ പരിപാടികള്‍ നടക്കുക.

ചെറിയ സ്‌കൂളുകളില്‍ സ്‌കൂള്‍ തലത്തില്‍ പ്രവേശനോത്സവവും വലിയ സ്‌കൂളുകളില്‍ ക്ലാസ് തല പ്രവേശനോത്സവവും നടക്കും. രക്ഷിതാക്കളും കുട്ടികളും അധ്യാപകരുമായി പരിചയപ്പെടല്‍, കുട്ടികളുടെ കലാപരിപാടികള്‍, കോവിഡ് കാല അനുഭവങ്ങള്‍ പറയല്‍, മുതിര്‍ന്ന കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കും. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികളെ കൂടി പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാകും.

കുട്ടികളുടെ കലാപരിപാടികള്‍ നേരത്തെ തയ്യാറാക്കി അവതരിപ്പിക്കുകയോ തല്‍സമയം അവതരിപ്പിക്കുകയോ ചെയ്യും. പ്രവേശനോത്സവ വേളയില്‍ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രദര്‍ശനവുമുണ്ടാകും. ഒന്നാം ക്ലാസില്‍ ചേര്‍ത്തിട്ടുള്ള എല്ലാ കുട്ടികൾക്കും മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശം അധ്യാപകര്‍ എത്തിച്ചിട്ടുണ്ട്. പ്രീസ്‌കൂളിലേയും ഒന്നാം ക്ലാസിലേയും കുട്ടികളെ രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പരിചയപ്പെടുത്തും. കോവിഡ് മാനദണ്ഡം പാലിച്ച് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ജി വി എച് എസ് എസ് കാഞ്ഞങ്ങാട്‌ സൗതിലും, എം രാജഗോപാലന്‍ എംഎല്‍എ കാടാങ്കോട് ഗവ. ഫിഷറീസ് ഹയര്‍ സെകൻഡറിയിലും പ്രവേശനോത്സവത്തില്‍ പങ്കെടുക്കും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ജി വി എച് എസ് എസ് കാഞ്ഞങ്ങാട്, ജി ഡബ്ല്യു എച് എസ് പാണത്തൂര്‍, ജി വി എച് എസ് എസ് ചായ്യോത്ത് എന്നിവിടങ്ങളിലും അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അഡൂര്‍ ജി വി എച് എസ് എസ്, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എയുപിഎസ് നെല്ലിക്കുന്നിലും എ കെ എം അശ്റഫ് എംഎല്‍എ ജി എച് എസ് എസ് ബങ്കര മഞ്ചേശ്വരത്തും ജി വി എച് എസ് എസ് കുമ്പളയിലും പ്രവേശനോത്സവത്തില്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ജി വി എച് എസ് എസ് മടിക്കൈയിലും ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു ജി എച് എസ് എസ് പട്ലയിലും പ്രവേശനോത്സവത്തില്‍ പങ്കെടുക്കും.

Keywords: Kerala, News, Kasaragod, Students, Education, School, Teachers, Programme, COVID-19, Corona, Mask, The new school year will begin on Tuesday; Extensive projects.
< !- START disable copy paste -->


Post a Comment