Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുരിതകാലത്ത് മദ്രസ കെട്ടിടം കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിന് വിട്ടു നൽകി നന്മയുടെ മാതൃക

The Madrasa building was handed over to the COVID Vaccination Center#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com 24.05.2021) മദ്രസ കെട്ടിടം കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിന് വിട്ടു നൽകി നന്മയുടെ മാതൃക. തൈക്കടപ്പുറം ജമാഅത് കമിറ്റിയുടെ മദ്രസ കെട്ടിടമാണ് വാക്സിനേഷന് വേണ്ടി ഉപയോഗിക്കുക. തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കോവിഡ് വാക്‌സിനേഷൻ സെൻറർ വിപുലീകരണത്തിൻറെ ഭാഗമായാണ് കൂടുതൽ സൗകര്യപ്രദമായ മദ്രസയിലേക്ക് മാറ്റിയത്.

The Madrasa building was handed over to the COVID Vaccination Center

വാക്‌സിനേഷൻ എടുത്തവർക്കുള്ള വിശ്രമ മുറി ഉൾപെടെ വിപുലമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന വാക്‌സിനേഷൻ കേന്ദ്രം കൂടുതൽ സൗകര്യപ്രദമായ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് തൈക്കടപ്പുറം ജമാഅത് കമിറ്റിയുടെ ഭാരവാഹികൾ മദ്രസ കെട്ടിടം ഈ ആവശ്യത്തിനു വേണ്ടി വിട്ടു തരാൻ തയ്യാറായി മുന്നോട്ട് വന്നത്.

മദ്രസ കെട്ടിടത്തിൻറെ താകോൽ ജമാഅത് കമിറ്റി പ്രസിഡണ്ട് ഹനീഫ ഹാജി നഗരസഭാ വൈസ്‌ചെയർമാൻ പി പി മുഹമ്മദ്‌ റാഫിക്ക് കൈമാറി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി പി ലത അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി അൻവർ സ്വാദിഖ്, കെ വി ശശികുമാർ, വി അബൂബകർ, പി കെ ലത, മെഡികൽ ഓഫീസർ ഡോ. ശാരദ, ജമാഅത് കമിറ്റി സെക്രടറി എ ശാഫി, ജമാഅത് കമിറ്റി ഭാരവാഹികൾ, ആരോഗ്യ പ്രവർത്തകർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Neeleswaram, Madrasa, COVID-19, Corona, Thaikadappuram Madrasa, Vaccinations, Treatment, The Madrasa building was handed over to the COVID Vaccination Center.
< !- START disable copy paste -->


Post a Comment