Join Whatsapp Group. Join now!
Aster MIMS 10/10/2023

ആദ്യമായി ഡോക്ടർ മലകയറിയെത്തി; നാടിന് ഉത്സവമായി മുട്ടോൺ കടവ് കുടുംബ ക്ഷേമ ഉപകേന്ദ്രം; രോഗികളുടെ നീണ്ട നിര

The doctor visits hilly region for the first time#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.05.2021) ആദ്യമായി ഒരു  ഡോക്ടർ മല കയറിയെത്തിയപ്പോൾ മുട്ടോൺ കടവ് കുടുംബ ക്ഷേമ ഉപകേന്ദ്രത്തിൽ രോഗികളുടെ നീണ്ട നിര. കൊന്നക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ കൊന്നക്കാട് നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള മുട്ടോൺ കടവിലെ കരിമ്പിൽ കുഞ്ഞമ്പു സ്മാരക കുടുംബ ക്ഷേമ ഉപ കേന്ദ്രത്തിലാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് കൊന്നക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡികൽ ഓഫീസർ ഡോ. വിധു ജെയിംസിന്റെ നേതൃത്വത്തിലുള്ള  ആരോഗ്യ പ്രവർത്തകർ മലകയറി എത്തിയത്.

The doctor visits hilly region for the first time

2015 ൽ ആരംഭിച്ച ശേഷം ഈ ആരോഗ്യ കേന്ദ്രത്തിൽ ആദ്യമായിട്ടാണ് ഒരു ഡോക്ടർ നേരിട്ട് എത്തി രോഗികൾക്ക് മരുന്ന് നൽകിയത്. കോവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികളും പടരുന്ന സാഹചര്യത്തിൽ ബളാൽ പഞ്ചായത്തിലെ മലമുകളിലെ പ്രദേശമായ മുട്ടോൺ കടവ് പ്രദേശത്തെ നിർദ്ധന വിഭാഗത്തിൽപ്പെട്ട ആളുക്കൾക്ക് ചികിത്സാ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മെഡികൽ ഓഫീസർ മുൻപാകെ വിഷയം അവതരിപ്പിച്ചിരുന്നു.

ഈ പ്രത്യേക സാഹചര്യത്തിൽ പഞ്ചായത്തിന്റെ ആവശ്യം മെഡികൽ ഓഫീസർ അംഗീകരിക്കുകയും ബുധനാഴ്ച ഡോ. വിധു ജെയിംസിന്റെ നേതൃത്വത്തിലുള്ള മെഡികൽ സംഘം മുട്ടോൺ കടവ് കുടുംബ ക്ഷേമ ഉപ കേന്ദ്രത്തിൽ എത്തുകയുമായിരുന്നു.

മലമുകളിലെ ആരോഗ്യ കേന്ദ്രത്തിൽ മരുന്നു നൽകാൻ ഡോക്ടർ തന്നെ എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വാർഡ് മെമ്പർ മോൻസി ജോയി അടക്കമുള്ള പൊതു പ്രവർത്തകരും നാട്ടുകാരും അടഞ്ഞു കിടന്നിരുന്ന മുട്ടോൺ കടവിലെ ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിരുന്നു.

ബുധനാഴ്ച ഉച്ചകഴിഞ്ഞു പ്രവർത്തനം തുടങ്ങിയ  ആതുരസേവനത്തിൽ 35 രോഗികൾ ചികിത്സ തേടി എത്തി. കൂടുതലും പനി ബാധിതരും സ്ത്രീകളും ആയിരുന്നു. മുട്ടോൺ കടവ്, കോട്ടഞ്ചേരി എന്നിവിടങ്ങളിലെ ആളുകളാണ് എത്തിയ രോഗികൾ.

നിർദ്ധന കുടുംബങ്ങൾ തിങ്ങി പാർക്കുന്ന മലമുകളിലെ ഈ പ്രദേശത്ത്‌ ആഴ്ചയിയിൽ രണ്ടു ദിവസം ജീവിത ശൈലി രോഗ നിർണയവും മാസത്തിൽ ഒരുതവണ ഡോകടറുടെ സേവനവും ലഭ്യമാക്കുമെന്ന് മെഡികൽ ഓഫീസർ ഡോ. വിധു ജെയിംസ് ഉറപ്പ് നൽകിയത് ജനങ്ങളിൽ വലിയ സന്തോഷമാണ് ഉണ്ടാക്കിയത്.

എന്നാൽ കൊന്നക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ആരോഗ്യ വകുപ്പ് പ്രവർത്തകരെ നിയമിച്ചു കൊണ്ട് ഒപ്പം ഈ ഒരു പ്രത്യേക സാഹചര്യത്തിൽ പുതിയ ഒരു ഡോക്ടർ തസ്തിക കൂടി അനുവദിക്കുവാനും മുട്ടോൺ കടവിൽ അടക്കം ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനും ആരോഗ്യ വകുപ്പിനോട് അഭ്യർത്ഥിക്കുമെന്ന് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.


Keywords: Kerala, News, Kasaragod, Balal, Vellarikundu, Doctor, Treatment, Visit, Hospital, Video, The doctor visits hilly region for the first time.
< !- START disable copy paste -->

Post a Comment