Join Whatsapp Group. Join now!
Aster MIMS 10/10/2023

ടെസ്റ്റ്‌ പോസ്റ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിൽ; മലയോരത്ത് കർശന നിയന്ത്രണം വേണ്ടിവരുമെന്ന് പൊലീസും ആരോഗ്യ വകുപ്പും

Test‌ positivity rate above 50%; Police and the health department say strict control will be needed on the hillside#കേരളവാർത്തകൾ #ന്യൂസ്റൂം
സുധീഷ്പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.05.2021) കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന ലോക്ഡൗണിന്റെ ആദ്യ ദിവസം വെള്ളരിക്കുണ്ട് ടൗൺ നിശ്ചലമായി. ചുരുക്കം ചില അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിച്ചുള്ളൂ. തുറന്നു പ്രവർത്തിച്ചെങ്കിലും സാധനങ്ങൾ വാങ്ങാൻ എത്തിയവർ കുറവായിരുന്നു.

ഹോടെലുകൾ എല്ലാം തന്നെ പൂർണമായും അടഞ്ഞു കിടന്നു. മെഡികൽ ഷോപുകൾ തുറന്നു പ്രവർത്തിച്ചു. ഓടോ റിക്ഷാ - ടാക്സി വാഹനങ്ങൾ അത്യാവശ്യ സെർവീസ് മത്രമേ നടത്തിയുള്ളു. ശനിയാഴ്ച രാവിലെ മുതൽ തന്നെ വെള്ളരിക്കുണ്ട് സി ഐ ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തിയിരുന്നു.

Test‌ positivity rate above 50%; Police and the health department say strict control will be needed on the hillside

അത്യാവശ്യ യാത്രക്കാരെ മാത്രമേ പൊലീസ് യാത്ര തുടരാൻ അനുവദിച്ചുള്ളൂ. അല്ലാത്തവരെ പൊലീസ് താക്കീത് നൽകി തിരിച്ചയച്ചു. വെള്ളരിക്കുണ്ട് ഭീമനടി റോഡിലും, വെള്ളരിക്കുണ്ട് ഒടയം ചാൽ റോഡിലും പൊലീസ് ബാരിക്കേട് സ്ഥാപിച്ചാണ് വാഹന പരിശോധന നടത്തുന്നത്.

ലോക് ഡൗൺ അവസാനിക്കും വരെ അനാവശ്യ വാഹന യാത്രകൾ നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ലോക് ഡൗൺ അവസാനിക്കുന്ന മുറയ്ക്കു മാത്രമേ പിടികൂടുന്ന വാഹനങ്ങൾ വിട്ട് നൽകുകയുള്ളുവെന്നും വെള്ളരിക്കുണ്ട് സി ഐ ജോസ് കുര്യൻ പറഞ്ഞു.

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പ, ഇടത്തോട്, ബളാൽ, കല്ലൻചിറ, മാലോം, വള്ളിക്കടവ്, പുങ്ങംചാൽ, കൊന്നക്കാട് തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ എല്ലാം തന്നെ പൊലീസ് പികെറ്റും ഏർപ്പെടുത്തിയിട്ടുണ്ട്.


ലോക് ഡൗണിന്റെ ആദ്യ ദിവസം വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി എത്തിയത് 80 ഓളം പേർ

ബളാൽ,വെസ്റ്റ്‌ എളേരി, കിനാനൂർ കരിന്തളം, കോടോം ബെളൂർ പഞ്ചായത്തുക്കളിൽ നിന്നുമാണ് ഇത്രയും പേർ ശനിയാഴ്ച വെള്ളരിക്കുണ്ടിൽ ചികിത്സയ്ക്കായി എത്തിയത്.

ഭൂരിഭാഗം പേരും പനിക്ക് ചികിത്സ തേടി എത്തിയവരാണ്. എലിപ്പനി, ഡെങ്കിപനി ബാധിതരുമുണ്ടായി. പത്തു വയസിനു താഴെ ഉള്ള കുട്ടികളും 45 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ള ആളുകളും ചികിത്സയ്ക്ക്‌ എത്തിയവരിൽ ഉണ്ടായിരുന്നു.

വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിക്കായി പ്രത്യേക ഒ പി ക്ലിനിക് പ്രവർത്തിച്ചു വരികയാണ്. കോവിഡ് രോഗ വ്യാപനത്തിന് പുറമെ ഡെങ്കി പോലുള്ള പകർച വ്യാധികളും പടരുമ്പോൾ മറ്റെല്ലാ പരിമിതികൾക്കുള്ളിൽ നിന്നും ചികിത്സ തേടി എത്തുന്ന രോഗികൾക്ക് മികച്ച സേവനം ലഭ്യ മാക്കുകയാണ് ലക്ഷ്യമെന്ന് മെഡികൽ ഓഫീസർ ഡോ. എസ് എസ് രാജശ്രീ പറഞ്ഞു.

വെള്ളരിക്കുണ്ടിൽ ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 50 ശതമാനം

പനിബാധിച്ചു ചികിത്സ തേടി ശനിയാഴ്ച വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയ ആളുകളിൽ നിന്നും പത്തു പേരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ അതിൽ അഞ്ചു പേർക്കും ഫലം പോസറ്റീവ് ആയിരുന്നു.

ഇവരെ അവരവരുടെ വീടുകളിലേക്ക് തന്നെ തിരയിച്ചയച്ച് വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചു. ആവശ്യമായ മരുന്നുകളും നൽകി. രോഗം ബാധിച്ചവരുമായി സമ്പർക്കത്തിൽപെട്ടവരുണ്ടെങ്കിൽ അവരോട് കോവിഡ് ജാഗ്രത പാലിക്കുവാനും വീടിനുള്ളിൽ റൂം ക്വാറൻ്റെയിനിൽ കഴിയുവാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

വെള്ളരിക്കുണ്ടിൽ ദിനം പ്രതി പനിബാധിതരും കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവരും ചികിത്സ തേടി എത്തുന്നത് വർധിച്ചു വരികയാണ്. ഇവരെ എല്ലാം നിലവിൽ കോവിഡ് പരിശോധന നടത്തുവാൻ ആവശ്യമായ സാധന സാമഗ്രിഹികൾ ഇവിടെ ഇല്ല. അതുകൊണ്ട് തന്നെ കോവിഡ് രോഗ നിർണയം വൈകുന്നു.

രണ്ടു മാസം മുൻപ് വരെ വെള്ളരിക്കുണ്ടിൽ എല്ലാ ദിവസവും ആന്റിജൻ ടെസ്റ്റ്‌ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. കഴിഞ്ഞ ആഴ്ചകളിൽ ഇടവിട്ട ദിവസങ്ങളിൽ കൊന്നകാട്, മാലോം, വെള്ളരിക്കുണ്ട് എന്നീ സ്ഥലങ്ങളിൽ ആർ ടി പി സി ആർ ടെസ്റ്റ് ഉണ്ടായിരുന്നു. ഇതിന്റെ ഫലം വന്നു കൊണ്ടിരിക്കുന്നതേയുള്ളു.

നിലവിൽ വന്ന പരിശോധന ഫലം നോക്കുകയാണെങ്കിൽ ബളാൽപഞ്ചായത്തിൽ ടെസ്റ്റ്‌ പോസ്റ്റി വിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിൽ കടക്കും. ബളാൽ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ദിനം പ്രതി വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ വെള്ളരിക്കുണ്ടിൽ കോവിഡ് ട്രീറ്റ് മെന്റ് സെന്റർ ആരംഭിക്കും. ഇതിനായി പഞ്ചായത്ത് പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.

Keywords: Kerala, News, Kasaragod, Top-Headlines, Vellarikundu, COVID-19, Corona, Police, Health, Health-Department, Test‌ positivity rate above 50%; Police and the health department say strict control will be needed on the hillside.
< !- START disable copy paste -->


Post a Comment