city-gold-ad-for-blogger

തൃശൂരുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകും: സുരേഷ് ഗോപി

തൃശൂര്‍: (www.kvartha.com 06.05.2021) ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്ന് നടന്‍ സുരേഷ് ഗോപി. 'തൃശൂരിന് എന്റെ നന്ദി. എനിക്ക് വോട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോടര്‍മാര്‍ക്ക് നന്ദി നല്‍കാത്തവര്‍ക്കും നന്ദി. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം' എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവില്‍ ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടിയ സുരേഷ് ഗോപി 40,457 വോടുകള്‍ നേടി മൂന്നാംസ്ഥാനത്താവുകയായിരുന്നു. വോടെണ്ണലില്‍ ലീഡ് നേടിയ ശേഷമായിരുന്നു അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ബാലചന്ദ്രന് 44, 263 വോടും, യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന് 43,317 വോടുകളുമാണ് ലഭിച്ചത്.

തൃശൂരുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകും: സുരേഷ് ഗോപി

തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു...

Posted by Suresh Gopi on  Wednesday, May 5, 2021


Keywords: Thrissur, News, Kerala, Top-Headlines, Actor, Cinema, Entertainment, Politics, Election, Suresh Gopi says that he will be at the forefront of working for the people of Thrissur and meeting their needs

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia