തിരുവനന്തപുരം: (www.kasargodvartha.com 16.05.2021) മഹാരാഷ്ടയിലും ഗുജറാത്തിലും ഉള്ള കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന മരണം വിതയ്ക്കുന്ന ബ്‌ളാക് ഫംഗസ് ബാധ കേരളത്തിലും റിപോര്‍ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ചില ഭാഗങ്ങളില്‍ ഫംഗസ് ബാധ റിപോര്‍ട് ചെയ്തതായി അദ്ദേഹം അറിയിച്ചു.
ഏഴുപേരില്‍ മ്യൂകോര്‍മൈകോസിസ് റിപോര്‍ട് ചെയ്തതായാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂകോര്‍മൈകോസിസ് ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂകോര്‍മൈസെറ്റ്‌സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. മണ്ണിലും വായുവിലുമുളള ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യില്ല.
ദീര്‍ഘകാല പ്രമേഹരോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡാനന്തരം ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്നാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എച് ഐ വി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരില്‍ ബ്‌ളാക് ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം. കോവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം.
Keywords: News, Kerala, State, Health, Top-Headlines, COVID-19, Pinarayi Vijayan, Disease, Some Cases Of 'Black Fungus' Seen In Kerala