Join Whatsapp Group. Join now!
Aster MIMS 10/10/2023

ജലനിരപ്പ് ഉയര്‍ന്നു; പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ Kannur, News, Kerala, Top-Headlines, Rain, District Collector, Dam, Open, Pazhassi Dam,

കണ്ണൂര്‍: (www.kasargodvartha.com 16.05.2021) ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു. അതേസമയം അപകട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പഴശ്ശി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതത്വം കണക്കിലെടുത്താണ് ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്.

വളപട്ടണം, കല്യാശേരി, മയ്യില്‍, മലപ്പട്ടം, പാപ്പിനിശേരി, പടിയൂര്‍, ഇരിക്കൂര്‍, ചെങ്ങളായി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പൊലീസ് ഫയര്‍ഫോഴ്സ് തുടങ്ങിയവ സ്ഥലത്ത് സജ്ജമാണ്. 27.52 മീറ്ററാണ് ഡാമിന്റെ പരമാവധി ശേഷി. നിലവില്‍ 24.55 മീറ്ററാണ് ജലനിരപ്പ്. ഓരോ മണിക്കൂറിലും ജലനിരപ്പ് 10 സെന്റിമിറ്റര്‍ ഉയരുന്നുണ്ട്.

Kannur, News, Kerala, Top-Headlines, Rain, District Collector, Dam, Open, Pazhassi Dam, Shutters of Pazhassi Dam partially opened

Keywords: Kannur, News, Kerala, Top-Headlines, Rain, District Collector, Dam, Open, Pazhassi Dam, Shutters of Pazhassi Dam partially opened

Post a Comment