Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷെയിന്‍ നിഗം നായകനായി എത്തുന്ന 'ബര്‍മുഡ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ഷെയിന്‍ നിഗം നായകനായി എത്തുന്ന 'ബര്‍മുഡ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ Kochi, News, Kerala, Top-Headlines, Cinema, Entertainment, Shane Nigam

കൊച്ചി: (www.kasargodvartha.com 28.05.2021) ഷെയിന്‍ നിഗം നായകനായി എത്തുന്ന 'ബര്‍മുഡ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. 'കാണാതായതിന്റെ ദുരൂഹത' എന്ന സബ്‌ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തില്‍ കിടക്കുന്ന ഷെയ്ന്‍ ആണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വഴി റിലീസ് ചെയ്തത് മമ്മൂട്ടിയാണ്.  

24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാശ്മീരിയായ ശെയ്‌ലീ കൃഷ്ണ ചിത്രത്തില്‍ നായികയായി എത്തുന്നു. വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Kochi, News, Kerala, Top-Headlines, Cinema, Entertainment, Shane Nigam, Shane Nigam's new movie 'Bermuda'; First look poster released

സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിങും, വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതവും നിര്‍വഹിക്കുന്നു. 

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Shane Nigam, Shane Nigam's new movie 'Bermuda'; First look poster released  

Post a Comment