Join Whatsapp Group. Join now!
Aster MIMS 10/10/2023

റിയാസ്‌ മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; ജയിലിലായിട്ട് 50 മാസങ്ങൾ പിന്നിടുന്നു

Riyas Moulavi assassinated case; Defendants' bail rejected#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 19.05.2021) ചൂരി ജുമാ മസ്ജിദ് ഖത്വീബും മദ്രസ അധ്യാപകനുമായ കര്‍ണാടക കുടക് സ്വദേശി റിയാസ് മൗലവി (27) യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതി തള്ളി.

കേളുഗുഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിധിന്‍ കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവര്‍ സമര്‍പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത്.

Riyas Moulavi assassinated case; Defendants' bail rejected

കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിലാണ്. കേസിൽ അറസ്റ്റിലായത് മുതൽ പ്രതികൾ റിമാൻഡിലാണ്.പലതവണ പ്രതികൾ ജാമ്യാപേക്ഷ നൽകിയെങ്കിലും ഒരു തവണ പോലും ജാമ്യം അനുവദിക്കാതെ അപേക്ഷ തള്ളുകയായിരുന്നു. മെയ് 20 ആവുമ്പോൾ പ്രതികൾ ജയിലിൽ ആയിട്ട് 50 മാസങ്ങൾ പിന്നിടുകയാണ്.

2017 മാർച്ച് 21 ന് അർധരാത്രിയാണ് നാടിനെ നടുക്കിയ നിഷ്ഠൂരമായ കൊലപാതകം നടന്നത്. കേസ് ജൂണ്‍ ആറിന് വീണ്ടും പരിഗണിക്കും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ കെ അശോകന്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Keywords: Kerala, News, Kasaragod, Top-Headlines, Murder-case, Police, Bail, Court order, Riyas Maulavi Murder case, Bail plea, Riyas Moulavi assassinated case; Defendants' bail rejected.
< !- START disable copy paste -->


Post a Comment