Join Whatsapp Group. Join now!
Aster MIMS 10/10/2023

മത പണ്ഡിതനും സുന്നി നേതാവുമായ സയ്യിദ് യഹ്‌യ ആറ്റക്കോയ തങ്ങൾ ആറളം നിര്യാതനായി

Religious scholar and Sunni leader Sayyid Yahya Atakoya Thangal passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 09.05.2021) മത പണ്ഡിതനും സുന്നി സംഘടനകളുടെ കാര്യദർശിയുമായിരുന്ന സയ്യിദ് യഹ്‌യ ആറ്റക്കോയ തങ്ങൾ ആറളം (35) നിര്യാതനായി. അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

Religious scholar and Sunni leader Sayyid Yahya Atakoya Thangal passed away

കണ്ണൂർ ആറളം സ്വദേശിയായ യഹ്‌യ തങ്ങൾ വർഷങ്ങളായി പുത്തിരിയടുക്കത്ത് താമസമായിരുന്നു. നിരവധി ആത്മീയ സദസുകളിൽ നേതൃത്വം വഹിച്ചിരുന്ന അദ്ദേഹം എസ് വൈ എസ് പുത്തിരിയടുക്കം യൂണിറ്റ് പ്രസിഡന്റായിരുന്നു. ദീർഘകാലം മുനമ്പ് കുഞ്ഞിവളപ്പ് മഹല്ല് ഖത്വീബ് ആയി സേവനം അനുഷ്ഠിച്ചിരുന്നു.

കീഴൂർ ഹംസ തങ്ങൾ-തറാൽ കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Keywords: Kerala, Death, Kasaragod, Obituary, Sunni, Leader, Religious scholar and Sunni leader Sayyid Yahya Atakoya Thangal passed away.
< !- START disable copy paste -->


Post a Comment