ഒന്നിച്ച് നിന്ന് ഒരുപാട് പദ്ധതികൾക്ക് ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാത്തിനും മംഗളൂറിനെ ആശ്രയിച്ചത് കാസർകോടിന് തിരിച്ചടിയായി. കോവിഡ് പ്രതിസന്ധി മൂലം അതിർത്തികൾ അടച്ചപ്പോഴാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ചർചയായത്. കാസർകോട് മെഡികൽ കോളജിലെ ഒഴിവുകളിലേക്ക് അടിയന്തരമായി നിയമനം നടത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ പുരാരേഖ മ്യൂസിയം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. തുറമുഖ വകുപ്പിന് കീഴിൽ ജില്ലയിൽ മണൽ ശുദ്ധീകരണശാല സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളായ എം രാജഗോപാലന്‍ (തൃക്കരിപ്പൂർ), ഇ ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), അഡ്വ. സി എച് കുഞ്ഞമ്പു (ഉദുമ), എന്‍ എ നെല്ലിക്കുന്ന് (കാസർകോട്), എ കെ എം അശ്‌റഫ് (മഞ്ചേശ്വരം) എന്നിവര്‍ക്കും ജില്ലാ പഞ്ചായത്ത് സ്വീകരണം നല്‍കി. ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിനെ ആദരിച്ചു. കോവിഡ് പ്രോടോകോൾ പാലിച്ചായിരുന്നു ചടങ്ങ്.
Keywords: Kasaragod, Kerala, News, District-Panchayath, Sand, President, Mangalore, Medical College, Trikaripur, District Collector, COVID-19, Minister, Reception gave Minister Ahmed Devarkovil at the district panchayat.