Join Whatsapp Group. Join now!
Aster MIMS 10/10/2023

നടൻ പൃഥ്വിരാജിന് പിന്തുണയുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി

Rajmohan Unnithan MP supports actor Prithviraj#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 28.05.2021) ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ നടപടിയിൽ നിലപാട് സ്വീകരിച്ച നടൻ പൃഥ്വിരാജിനെ പിന്തുണച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. നട്ടെല്ല് ഉള്ളവന് നിലപാടുകൾ ഉണ്ടാകുമെന്നും, അത് സവർകറിന്റെ പിൻഗാമികൾക്ക് മനസിലാവില്ലെന്നും അദ്ദേഹം ഫേസ്ബുകിൽ കുറിച്ചു.
                                                                
Kasaragod, News, Kerala, Rajmohan Unnithan, MP, Social-Media, Cinema, Actor, Top-Headlines, Rajmohan Unnithan MP supports actor Prithviraj.


പോസ്റ്റ് ഇങ്ങനെയാണ്: നട്ടെല്ല് ഉള്ളവന് നിലപാടുകളും ഉണ്ടാകും. അത് ആന്തമാൻ നികോബാർ ദ്വീപിലെ സെലുലാർ ജയിലിൽ നിന്ന് മാപ്പപേക്ഷ എഴുതി കൊടുത്ത്‌ വൈദേശിക അടിമത്വത്തിന്റെ കാല് പിടിച്ച് രക്ഷ നേടിയ സവർകറിന്റെ പിൻഗാമികൾക്ക് മനസിലാവില്ല. വെള്ളിത്തിരയിൽ മാത്രമല്ല മതേതര വിശ്വാസികളുടെ മനസ്സിലും നിങ്ങൾ ഹീറോ ആണ്.'

പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകളും പ്രവർത്തകരും അനുഭാവികളും കടുത്ത വിമർശനങ്ങൾ ഉയർത്തുന്നതിനിടെയാണ് പിന്തുണയുമായി ഉണ്ണിത്താൻ രംഗത്ത് വന്നത്.

Keywords: Kasaragod, News, Kerala, Rajmohan Unnithan, MP, Social-Media, Cinema, Actor, Top-Headlines, Rajmohan Unnithan MP supports actor Prithviraj. 
< !- START disable copy paste -->

Post a Comment