ദോഹ: (www.kasargodvartha.com 13.05.2021) 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച് ഖത്വര്‍. ഈ പ്രായത്തിലുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഖത്വര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.
സെപ്തംബറില്‍ പുതിയ അധ്യയനം വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളിലെത്താന്‍ ഇത് സഹായിക്കും. മെയ് 16 മുതല്‍ കുട്ടികളുടെ വാക്സിനേഷന് വേണ്ടി രക്ഷിതാക്കള്‍ക്ക് ഖത്വര്‍ ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ (www.moph.gov.qa) രജിസ്റ്റര്‍ ചെയ്യം.
Keywords: Doha, News, Gulf, World, Top-Headlines, Vaccinations, Children, Health, Qatar to offer Pfizer vaccine to 12–15-year-olds