കാസർകോട്: (www.kasargodvartha.com 05.05.2021) കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന ഭിന്നശേഷി കുട്ടികൾക്ക് കാസർകോട് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗൻഡേഷനുമായി സഹകരിച്ചു കൊണ്ട് ടെലി കൗൺസിലിംഗും ഓൺലൈൻ തെറാപി സൗകര്യവും നൽകുന്നു.
ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപിസ്റ്റ്, സ്പീച് തെറാപിസ്റ്റ്, ഒക്യൂപാഷൻ തെറാപിസ്റ്റ്, സൈകോളജിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂകേറ്റർ, സോഷ്യൽ വർകർ എന്നീ പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തി കുട്ടികളുടെ പരിമിതി, വയസ്, ആവശ്യം എന്നിവയുടെ അടിസ്ഥാനത്തിൽ വീട്ടില്‍ ചെയ്യേണ്ട നിര്‍ദേശങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുക. തുടര്‍ന്ന് അവര്‍ക്കാവശ്യമായ വർക് ഷീറ്റ്, ഡെമോ വീഡിയോ, ഓൺലൈൻ തെറാപി എന്നിവയും നൽകും.
കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്ട്രേഷനും 9188666403, 9895852606 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
Keywords: Kerala, News, Kasaragod, Handicape, Online-registration, Class, Treatment, Differently Abled, Online Therapy, Akkara Foundation, Provides tele-counseling and online therapy facilities for children with disabilities in association with the Akkara Foundation.
< !- START disable copy paste -->