അറക്കുളം അശോക കവല ആഡിറ്റ് റോഡിന് സമീപം താമസിക്കുന്ന വെട്ടുകാട്ടില്‍ ഷാനി ജോബിനാണ് കാഞ്ഞാര്‍ എസ് ഐ നസീറിന്റെ സഹായം മൂലം ഡ്യൂടി മുടങ്ങാതിരുന്നത്. കുടയത്തൂര്‍ പി എച്ച് സിയിലെ ജീവനക്കാരിയാണ് ഷാനി.
സ്വന്തം സ്‌കൂടെറില്‍ ജോലി സ്ഥലത്തേയ്ക്ക് പോയ ഷാനിയുടെ സ്‌കൂടെര്‍ വഴിമധ്യേ അശോക കവലയില്‍ പൊലീസ് പരിശോധന നടത്തുന്ന സ്ഥലത്ത് തകരാറിലാകുകയായിരുന്നു. ഇതോടെ ഡ്യൂടിക്ക് പോകാന്‍ ബുദ്ധിമുട്ടിലായ ഷാനിക്ക് കാഞ്ഞാര്‍ എസ് ഐ നസീര്‍ തന്റെ സ്‌കൂടെര്‍ നല്‍കുകയായിരുന്നു. പിന്നീട് ഷാനി എസ് ഐ യുടെ സ്‌കൂടെറിലാണ് യാത്ര തുടര്‍ന്നത്. ഉച്ചതിരിഞ്ഞ് ഡ്യൂടി കഴിഞ്ഞ് ഷാനി സ്‌കൂടെര്‍ എസ് ഐ യുടെ അടുത്ത് തിരികെ ഏല്‍പിച്ചു.
Keywords: Police give their own vehicle to health department employee whose vehicle broke down on the way, News, Vehicle, Police, Health-Department, Kerala, Top-Headlines.