Join Whatsapp Group. Join now!
Aster MIMS 10/10/2023

പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു; മെയ് മാസത്തില്‍ വില വര്‍ധിക്കുന്നത് ഇത് ഒമ്പതാം തവണ

പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു Kochi, News, Kerala, Top-Headlines, Business, Petrol, Price

കൊച്ചി: (www.kasargodvartha.com 16.05.2021) പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. വിവിധ നഗരങ്ങളില്‍ പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയര്‍ന്നത്. മെയ് മാസത്തില്‍ ഇത് ഒമ്പതാം തവണയാണ് വില വര്‍ധിക്കുന്നത്. ഒമ്പത് ദിവസം കൊണ്ട് പെട്രോളിന് രണ്ട് രൂപ 40 പൈസയും ഡീസലിന് രണ്ട് രൂപ 74 പൈസയും വര്‍ധിച്ചു. 

കേരളത്തില്‍ ഞായറാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 94.56 രൂപയും ഡീസലിന് 89.47 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 92.51 രൂപയാണ് വില. ഡീസലിന് 87.49 രൂപയും. കോഴിക്കോട് പെട്രോളിന് 92.90 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില. മെട്രോ നഗരമായ ഡെല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 92.58 രൂപയും ഡീസലിന് 83.22 രൂപയുമാണ് വില.

Kochi, News, Kerala, Top-Headlines, Business, Petrol, Price, Petrol and diesel price increased again on Sunday

Keywords: Kochi, News, Kerala, Top-Headlines, Business, Petrol, Price, Petrol and diesel price increased again on Sunday

Post a Comment