Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്‍ വാങ്ങാനായി 3 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതായി പരാതി; ദമ്പതികള്‍ കസ്റ്റഡിയില്‍

സെകന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള news,National,complaint,Top-Headlines,Crime,Baby,Police,case,custody, Top-Headlines

കാന്‍പുര്‍: (www.kasargodvartha.com 15.05.2021) സെകന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റെന്ന പരാതിയില്‍ ദമ്പതികള്‍ കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

കാര്‍ വാങ്ങണമെന്ന ആഗ്രഹത്തില്‍ ലഗുര്‍സാഹായ്ഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ പക്കലാണെന്നും ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ കോട്വാലി ശൈലേന്ദ്രകുമാര്‍ കുമാര്‍ അറിയിച്ചു.

News, National, Crime, Complaint, Baby, Police, Case, Parents, Custody, Baby, Parents sell infant boy to businessman for purchasing second-hand car

Keywords: News, National, Crime, Complaint, Baby, Police, Case, Top-Headlines, Parents, Custody, Parents sell infant boy to businessman for purchasing second-hand car

Post a Comment