Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓക്‌സിജൻ ക്ഷാമം; സർകാർ, സ്വകാര്യ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്

Oxygen deficiency; Kerala Muslim Jamaath wants the government and the private sector to wake up and work ou #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 11.05.2021) ജില്ലയിലെ ഓക്‌സിജൻ ക്ഷാമം സർകാർ, സ്വകാര്യ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്ന് ഓൺലൈനിൽ ചേർന്ന കേരള മുസ്‌ലിം ജമാഅത് ജില്ലാ കമിറ്റി ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു.

Kerala, Jama ath, Government, Kasaragod, COVID-19, District, Committee, Mangalore, Stopped, Needs help, Health-minister, Health-Department, Oxygen deficiency; Kerala Muslim Jama ath wants the government and the private sector to wake up and work out a solution.


കോവിഡ് വ്യാപനം മൂലം ആശുപത്രികൾ രോഗികളാൽ വീർപ്പു മുട്ടുന്നതിനിടെ രൂക്ഷമായ ഓക്സിജൻ ക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന റിപോർടുകൾ ആശങ്കയുണർത്തുന്നതാണ്. ഇത്രയും കാലം തൊട്ടടുത്ത മംഗളൂറിൽ നിന്നും എളുപ്പത്തിൽ ലഭ്യമായിരുന്ന ഓക്സിജൻ വിതരണം താത്കാലികമായി നിർത്തിവെച്ചതാണ് പ്രതിസന്ധിക്കു കാരണം.

കണ്ണൂരിലുള്ള കേരള ഏജൻസിക്ക് രണ്ട് ജില്ലക്കുമുള്ള ഓക്സിജൻ എത്തിക്കാൻ ഈ സാഹചര്യത്തിൽ കഴിയാതെയും വന്നുവെന്നാണ് അന്വേഷണത്തിൽ നിന്നും മനസിലായത്. ഈ സാഹചര്യത്തിൽ മനുഷ്യ ജീവൻ അപകടത്തിലാവാതിരിക്കാൻ അടിയന്തരമായ ഇടപെടൽ ഉണ്ടാവേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. അടിയന്തര പരിഹാരം അഭ്യർഥിച്ച് കൊണ്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഇ - മെയിൽ സന്ദേശം അയച്ചു.

ജില്ലാ പ്രസിഡണ്ട് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ, മൂസൽ മദനി, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഹകീം ഹാജി കളനാട്, സി എൽ ഹമീദ്, കെ എച് അബ്ദുല്ല മാസ്റ്റർ, യൂസുഫ് മദനി ചെറുവത്തൂർ, മദനി ഹമീദ് കാഞ്ഞങ്ങാട് സംബന്ധിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും കന്തൽ സൂപ്പി മദനി നന്ദിയും പറഞ്ഞു.

Keywords: Kerala, Jama ath, Government, Kasaragod, COVID-19, District, Committee, Mangalore, Stopped, Needs help, Health-minister, Health-Department, Oxygen deficiency; Kerala Muslim Jama ath wants the government and the private sector to wake up and work out a solution.
< !- START disable copy paste -->

Post a Comment