Join Whatsapp Group. Join now!
Aster MIMS 10/10/2023

വെള്ളരിക്കുണ്ടിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു

Number of people seeking for treatment in Vellarikundu is increasing #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 12.05.2021)
 പ്രാഥമികആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. 169 പേരാണ് ചൊവ്വാഴ്ച ചികിത്സ തേടിയത്. ബളാൽ, വെസ്റ്റ്‌ എളേരി, കിനാനൂർ കരിന്തളം പഞ്ചായത്തുകളിൽ നിന്നും ആളുകൾ എത്തിയിരുന്നു. ഇതിൽ 10 പേർക്ക് ഡെങ്കിപ്പനി കണ്ടെത്തി. ബളാൽ പഞ്ചായത്തിൽ കോവിഡ് ടെസ്റ്റ്‌ പോസ്റ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്.

അതേസമയം 255 പേർക്ക് കോവിഡ് വാക്സിനും നൽകി. 45 വയസിനുമുകളിൽ പ്രായമുള്ളവരും സെകെൻഡ് ഡോസ് വാക്സിനായി എത്തിയവരും ആയിരുന്നു ഭൂരിഭാഗവും.

Number of people seeking for treatment in Vellarikundu is increasing

രോഗവ്യാപന സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്നവർ ആരോഗ്യ വകുപ്പിനോടും പഞ്ചായത്തിനോടും പൂർണമായും സഹകരിക്കണമെന്ന് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.

നേരത്തെ വെള്ളരിക്കുണ്ടിൽ സ്ഥിരമായി ആന്റിജൻ പരിശോധന ഉണ്ടായിരുന്നു. ഇതിന് ആവശ്യമായ സാധനസാമഗ്രഹികൾ കിട്ടാതായതോടെ ഈ പരിശോധന ആഴ്ചയിൽ രണ്ടു ദിവസമാക്കി. പനി ബാധിച്ചു അവശരായവരെയും കിടത്തി ചികിത്സ നൽക്കേണ്ട രോഗികളെയും മാത്രമാണ് ഇവിടെ ആന്റിജൻ പരിശോധനക്ക് വിധേയമാക്കുന്നത്.

ബളാൽ പഞ്ചായത്തിലെ ഒരു പ്രദേശത്ത് 24 പേർക്ക് കോവിഡ് സ്ഥികരിച്ചിട്ടുണ്ട്. ഇവിടെ രോഗ ബാധിതരായ ആളുകളുടെ റേഷൻ വീടുകളിൽ എത്തിച്ചു നൽകുവാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത്‌ അധികൃതരും സ്ഥലം സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി.

Keywords: Kasaragod, Kerala, Malayalam, News, Vellarikundu, Treatment, Health-Department, District-Panchayath, Patient's, COVID-19, Number of people seeking for treatment in Vellarikundu is increasing.< !- START disable copy paste -->


Post a Comment