കാസർകോട്: (www.kasargodvartha.com 21.05.2021) അസുഖം മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വയോധികൻ രോഗം ഭേദമായ ശേഷം കൂട്ടിക്കൊണ്ട് പോവാൻ ഉറ്റവർ ആരും എത്താത്തത് മൂലം പ്രയാസം നേരിടുന്നു. ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ അധികൃതരും കാത്തിരിക്കുകയാണ്.
മെയ് ഒമ്പതിനാണ് ഇദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അബൂബകർ എന്നാണ് ആശുപത്രി രജിസ്റ്ററിൽ പേര് ഉള്ളതെങ്കിലും ആ പേര് വിളിക്കുമ്പോൾ പ്രതികരിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. തൻറെ വീട് ചെറുവത്തൂരാണെന്നും പള്ളിക്കരയാണെന്നും വയോധികൻ മാറി മാറി പറയുന്നുണ്ട്.

ഓർമക്കുറവ് അനുഭവപ്പെടുന്ന വയോധികന് 75 വയസ് പ്രായം തോന്നിക്കും. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം: 8281915988 (വിജയൻ വടക്കൻ).
അതേസമയം സംസ്ഥാന മനുഷ്യാവകാശ കമീഷനും സംഭവത്തിൽ ഇടപെട്ടു. ആരോരുമില്ലാത്ത വയോധികനെ രോഗം ഭേദമായെങ്കിൽ അനുയോജ്യമായ പുരവധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ കാസർകോട് ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിർദേശം നൽകി. കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആണ് ഉത്തരവ് നൽകിയത്. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപോർട് സമർപിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Keywords: Kerala, News, Kasaragod, Hospital, Treatment, Man, Cheruvathur, Pallikara, Family, No one came to pick up the elderly man who was admitted to the hospital due to illness; 74-year-old seeks relatives.
< !- START disable copy paste -->