Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് നിർദേശങ്ങൾ പാലിച്ച് വസ്ത്രക്കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

NA Nellikunnu submitted a petition to the Chief Minister seeking permission to open clothing shops following COVID instructions.#കേരളവാർത്തകൾ
കാസർകോട്: (www.kasargodvartha.com 06.05.2021) കോവിഡ് നിർദേശങ്ങൾ പാലിച്ച് വസ്ത്രക്കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില കടകൾ സ്ഥിരമായി അടഞ്ഞ് കിടക്കുന്നതിൽ നിരവധി ആളുകളുടെ ഉപജീവനമാർഗം ഇല്ലാതായിരിക്കുകയാണ്.

വസ്ത്ര വ്യാപാരികൾ പ്രത്യേകിച്ചും റെഡിമെയ്ഡ് വസ്ത്രം കച്ചവടം ചെയ്യുന്നവർ അതീവ സങ്കടത്തിലും പ്രയാസത്തിലുമാണ്. വർഷത്തിൽ അധിക മാസവും കച്ചവടമില്ലാതെ വെറുതെയിരിക്കേണ്ടിവരുന്ന ഇവരുടെ പ്രതീക്ഷ സീസൺ കാലമാണ്. പെരുന്നാൾ ആഘോഷത്തിന് തയ്യാറെടുക്കുന്ന വിശ്വാസികൾ പുതു വസ്ത്രങ്ങൾ വാങ്ങുന്ന ദിനങ്ങളാണ് റമദാനിലെ ദിവസങ്ങൾ.

NA Nellikunnu submitted a petition to the Chief Minister seeking permission to open clothing shops following COVID instructions.

ഈ കച്ചവടം പ്രതീക്ഷിച്ചാണ് വ്യാപാരികൾ വായ്പയെടുത്തും മറ്റും സാധനങ്ങൾ സ്റ്റോക് ചെയ്തിരിക്കുന്നത്. ഈ സാധനങ്ങളത്രയും വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ തീരാകടത്തിൽ പെടും. അതുമൂലം പിന്നീടുണ്ടായേക്കാവുന്ന ദുരിതവും ദുരന്തവും സമൂഹത്തിന് താങ്ങാൻ പറ്റിയെന്നു വരില്ല. ആറ് ദിവസങ്ങൾ മാത്രമാണ് പെരുന്നാളിന് ബാക്കിയുള്ളത്. ഈ ചുരുങ്ങിയ ദിവസങ്ങളിലെങ്കിലും കടകൾ തുറന്ന് കച്ചവടം ചെയ്യാനുള്ള അവസരം ലഭിച്ചാലേ നിരവധി കുടുംബങ്ങൾ പട്ടിണിയിൽ നിന്നും രക്ഷപ്പെടുകയുള്ളൂവെന്നും എംഎൽഎ പറഞ്ഞു.

Keywords: Kerala, News, Kasaragod, Top-Headlines, N.A.Nellikunnu, Pinarayi-Vijayan, Shop, COVID-19, Corona, NA Nellikunnu submitted a petition to the Chief Minister seeking permission to open clothing shops following COVID instructions.
< !- START disable copy paste -->


Post a Comment