Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ടെക്കുള്ള ഓക്സിജൻ വിതരണം തടഞ്ഞ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണർക്ക് കത്തയച്ചു

NA Nellikunnu MLA writes letter to Dakshina Kannada Deputy Commissioner asking him to reconsider the ban on oxygen supply to Kasargod#കേരളവാർത്തകൾ
കാസർകോട്: (www.kasargodvartha.com 08.05.2021) കാസർകോട്ടെക്കുള്ള ഓക്സിജൻ വിതരണം തടഞ്ഞ നടപടി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണർക്ക് എൻ എ നെല്ലിക്കുന്ന് എംഎൽഎ കത്തയച്ചു. കേരളത്തിലേക്ക് ഓക്‌സിജൻ വിതരണം തടഞ്ഞ് കൊണ്ട് ഡെപ്യൂടി കമീഷണർ ശനിയാഴ്ചയാണ് ഉത്തരവ് ഇറക്കിയത്.

മംഗളുറു ബൈകമ്പാടി മലബാർ ഓക്സിജൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുമാണ് കാസർകോട്ടേക്കടക്കം ഓക്സിജൻ എത്തിച്ചിരുന്നത്. ശനിയാഴ്ച രാവിലെ ഓക്സിജൻ എടുക്കാൻ ചെന്നപ്പോഴാണ് ഉദ്യോഗസ്ഥർ ഡെപ്യൂടി കമീഷണറുടെ ഉത്തരവ് പ്രകാരം ഓക്സിജൻ വിതരണം നിർത്തിവെച്ചതായി അറിയിച്ചത്.

NA Nellikunnu MLA writes letter to Dakshina Kannada Deputy Commissioner asking him to reconsider the ban on oxygen supply to Kasargod

ആരോഗ്യ രംഗത്ത് കാസർകോട് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മംഗളൂറിനെയാണ് എൻ എ നെല്ലിക്കുന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കാസർകോടും മംഗളൂറും തമ്മിൽ 50 മിനുറ്റ് യാത്ര ചെയ്യാനുള്ള ദൂരം മാത്രമാണുള്ളത്. ഏറ്റവും എളുപ്പമുള്ള പാത കൂടിയാണിത്. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ദുരിതത്തിലാക്കരുത്. നിസഹായരായ രോഗികൾക്ക് ഓക്സിജൻ എത്തിക്കാൻ സൗകര്യം ഒരുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

കാസർക്കോട്ടെ അടക്കം വടക്കൻ മലബാറിലെ പല ആശുപത്രികളും ഓക്‌സിജനായി മംഗളൂറിനെയാണ് ആശ്രയിക്കുന്നത്. ഓക്‌സിജൻ വിതരണം തടസപെടുന്നത് ആശുപത്രികളെയും ബാധിക്കും. കേരള സർകാരോ കാസർകോട് കലക്ടറോ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

Keywords: Kerala, News, Kasaragod, Top-Headlines, Nellikunnu, COVID-19, Corona, Treatment, Health, Health-Department, Pinarayi-Vijayan, NA Nellikunnu MLA writes letter to Dakshina Kannada Deputy Commissioner asking him to reconsider the ban on oxygen supply to Kasargod.
< !- START disable copy paste -->


Post a Comment