കാസർകോട്: (www.kasargodavrtha.com 21.05.2021) കോവിഡ്, ലോക് ഡൗൺ, പ്രകൃതിക്ഷോഭം തുടങ്ങിയവ മൂലം പട്ടിണിയിലായവർക്കും നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും രോഗികൾക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും മതിയായ സഹായം അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ് മാൻ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം നിവേദനം നൽകി.
ജോലി ചെയ്യാൻ കഴിയാത്ത മീൻപിടുത്ത, ചുമട്ട്, ഓടോറിക്ഷ -ടാക്സി, മീൻ വിതരണ, കർഷക, പീടിക, കൂലി തൊഴിലാളികളും കുടുംബങ്ങളും കടുത്ത ദാരിദ്രം മൂലം പട്ടിണിയിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ലോക് ഡൗണും പട്ടിണിയിലാക്കിയത് അസംഘടിതരായ തൊഴിലാളികളെയും പാവപ്പെട്ട ജനവിഭാഗങ്ങളെയുമാണ്.
പ്രകൃതിക്ഷോഭം മൂലം ജില്ലയിലെ തീരപ്രദേശങ്ങളിൽ പാവപ്പെട്ട മീൻപിടുത്ത തൊഴിലാളി കുടുംബങ്ങൾ അന്തിയുറങ്ങുന്ന നൂറുകണക്കിന് കുടിലുകൾ കടലെടുത്തിരിക്കുന്നു. തൊഴിൽരഹിതരുടെയും പ്രകൃതിക്ഷോഭം മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവരുടെയും കോവിഡ് ബാധിച്ചവരുടെയും മരണപ്പെട്ടവരുടെയും പട്ടിണിയിലായവരുടെയും യഥാർഥ കണക്കുകൾ ശേഖരിച്ച് അവർക്കെല്ലാം മതിയായ നഷ്ട പരിഹാരവും സംരക്ഷണവും സൗജന്യ റേഷനടക്കുള്ള എല്ലാവിധ സഹായങ്ങളും അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അബ്ദുർ റഹ്‍മാൻ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, COVID-19, Pinarayi-Vijayan, Muslim-league, Secretary, Job, Fishermen, Auto-rickshaw, Farmer, Lockdown, Muslim League urges aid to people affected by Covid and natural calamities.