city-gold-ad-for-blogger

അബുദബിയിൽ നിന്ന് കാണാതായ കാസർകോട് സ്വദേശിയെ കണ്ടെത്തി

അബുദബി: (www.kasargodvartha.com 14.05.2021) അബുദബിയിൽ നിന്ന് കാണാതായ കാസർകോട് സ്വദേശിയെ കണ്ടെത്തി. മുഹമ്മദ് ഹനീഫയെ ആണ് അന്വേഷണങ്ങൾക്കൊടുവിൽ അബുദബി കോർണിഷിൽ നിന്ന് ബന്ധുക്കൾക്ക് കണ്ടെത്താനായത്. ക്ഷീണിതനായിരുന്നതിനാൽ പ്രാഥമിക ചികിത്സ നൽകി. റൂമിലാണ് ഇപ്പോഴുള്ളത്.

അബുദബിയിൽ നിന്ന് കാണാതായ കാസർകോട് സ്വദേശിയെ കണ്ടെത്തി


പരാതി നൽകിയിട്ടുള്ളതിനാൽ പൊലീസിന് മുന്നിൽ ഹാജരാക്കി നടപടി ക്രമങ്ങളും പൂർത്തിയാക്കി. ചെറിയ രീതിയിലുള്ള മാനസിക വിഷമമാണ് പിന്നിലെന്ന് കരുതുന്നു.

ശനിയാഴ്ചയാണ് ഹനീഫയെ കാണാതായത്. രാവിലെ 11 മണിയോടെ താമസ സ്ഥലത്ത് നിന്ന് പതിവ് പോലെ ഇറങ്ങിയിരുന്നു. നാല് മണിയോടെ ഭാര്യയുമായും ഫോണിലൂടെ സംസാരിച്ചിരുന്നു. എന്നാൽ അതിന് ശേഷം വിവരമൊന്നും ലഭിച്ചില്ല. ഫോൺ സ്വിച് ഓഫ് ആയിരുന്നു. കാണാതായി നാല് ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്താനായത്.

Keywords: Kasaragod, News, Malayalam, Abudhabi, Missing, Investigation, Police, Missing Kasargod resident found in Abu Dhabi.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia