Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്ത്രി ഇ ചന്ദ്രശേഖരനും അഡ്വ. സി എച് കുഞ്ഞമ്പുവും കാസർകോട് വാർത്ത ഓഫീസ് സന്ദർശിച്ചു

Minister E Chandrasekharan and Adv. CH Kunjambu visited the Kasargodvartha Office#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 06.05.2021) കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി ഇ ചന്ദ്രശേഖരൻ, അഡ്വ. സി എച് കുഞ്ഞമ്പു എന്നിവർ കാസർകോട് വാർത്ത ഓഫീസ് സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഐ എൻ എൽ ജില്ലാ പ്രസിഡന്റുമായ മൊയ്‌തീൻ കുഞ്ഞി കളനാട്, പ്രസ്ക്ലബ് സെക്രടറി കെ വി പത്മേഷ് എന്നിവരും ഇവരോടൊപ്പം ഉണ്ടായിരുന്നു

Minister E Chandrasekharan and Adv. CH Kunjambu visited the Kasargodvartha Office

വിജയത്തിന് ശേഷം ആദ്യമായെത്തിയ ഇരുവരെയും കെ വാർത്ത ചീഫ് എഡിറ്റർ അബ്‌ദുൽ മുജീബ്, സീനിയർ റിപോർടർ സുബൈർ പള്ളിക്കാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു വിജയാശംസകൾ നേർന്നു. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച ചെയ്‌തു. പ്രഭാകരൻ കമീഷനിൽ അടിയന്തര പ്രാധാന്യം നൽകേണ്ട പദ്ധതികൾ മന്ത്രി വിശദീകരിച്ചു.

ഇരുവരും കെ വാർത്ത ഓഫീസും സന്ദർശിച്ചു. കുറച്ചു സമയം ഓഫീസിൽ ചെലവഴിച്ചാണ് ഇവർ മടങ്ങിയത്.  ഫോടോഗ്രാഫർ രാജശേഖരനും കാസർകോട് വാർത്ത ടീം അംഗങ്ങളായ റാശിദ് മൊഗ്രാൽ, സ്നേഹ വിനോദ്, ശാമില, നൗഫൽ, നശ്‌വാൻ നൗശാദ്, താരീഖ് എന്നിവരും സംബന്ധിച്ചു.









Keywords: Kerala, News, Kasaragod, Visit, Kasargodvartha, Office, E.Chandrashekharan, MLA, C H Kunjambu, Zubair Pallikkal, Abdul Mujeeb, Minister E Chandrasekharan and Adv. CH Kunjambu visited the Kasargodvartha Office.
< !- START disable copy paste -->


Post a Comment