Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് ഒഴിവുള്ള 49 തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കാൻ ഇടപെടുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

Minister E Chandrasekaran says he will intervene to appoint doctors in the 49 vacant posts in Kasargod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 16.05.2021) ജില്ലയിൽ ഒഴിവുള്ള 49 തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കുന്നത് സംബന്ധിച്ച് സർകാർ തലത്തിൽ ഇടപെടുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. ജില്ലാതല കൊറോണ കോർ കമിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Minister E Chandrasekaran says he will intervene to appoint doctors in the 49 vacant posts in Kasargod

ആരോഗ്യ മേഖലയിൽ ജില്ല നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഡോക്ടർമാരും, നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ കുറവ്. ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്ന ഡോക്ടർമാരുടെ തസ്തികയിൽ 64 ഡോക്ടർമാരുടെ കുറവാണുള്ളത്. സ്ഥിര നിയമനം വഴി മാത്രം 49 ഒഴിവുകളുണ്ട്. ഇതാണ് മന്ത്രി ഇടപെടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ടാറ്റാ ആശുപത്രിയിലേക്ക് അനുവദിച്ച 40 ഡോക്ടർ തസ്തികകളിൽ 26 പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്.

ജില്ലയിലെ മുഴുവൻ ചെക് പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കാനും കൊറോണ കോർ കമിറ്റി യോഗത്തിൽ തീരുമാനിച്ചു. ഹാർബറുകൾ അടച്ചിടും. മീൻ പിടുത്തം അനുവദിക്കില്ല. ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാതല കോർ കമിറ്റി അംഗങ്ങൾ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, COVID-19, Doctors, Government, Revenue Minister, E.Chandrashekharan, Hospital, District, Minister E Chandrasekaran says he will intervene to appoint doctors in the 49 vacant posts in Kasargod.
< !- START disable copy paste -->


Post a Comment