city-gold-ad-for-blogger

കുവൈറ്റിന്റെ ജീവവായു മംഗളുറു തീരമണിഞ്ഞു; ഓക്‌സിജെനുമായി എത്തിയത് രണ്ട് ഭീമൻ കപ്പലുകൾ

മംഗളുറു: (www.kasargodvartha.com 12.05.2021) കോവിഡ് രണ്ടാം തരംഗത്തിൽ ഇൻഡ്യയെ സഹായിക്കുന്നതിനായി കുവൈറ്റ് സർകാർ നൽകിയ ഓക്‌സിജെനുമായി പുറപ്പെട്ട രണ്ട് കപ്പലുകൾ മംഗളുറു തുറമുഖത്തെത്തി. ഐ‌എൻ‌എസ് കൊച്ചി, ഐ‌എൻ‌എസ് തബാർ എന്നീ കപ്പലുകളാണ് എത്തിയത്.

 
കുവൈറ്റിന്റെ ജീവവായു മംഗളുറു തീരമണിഞ്ഞു; ഓക്‌സിജെനുമായി എത്തിയത് രണ്ട് ഭീമൻ കപ്പലുകൾ


ഐ‌എൻ‌എസ് കൊച്ചി 20 മെട്രിക് ടൺ വീതം ഭാരമുള്ള മൂന്ന് ദ്രാവക ഓക്സിജൻ ഐ‌എസ്ഒ കണ്ടെയ്നറുകളും ഒരു ടൺ വീതം ഭാരമുള്ള 40 ബോക്‌സ് ഓക്സിജെൻ സിലിൻഡെറുകളും 10 ലിറ്ററിന്റെ രണ്ട് ഹൈഫ്ലോ ഓക്സിജെൻ കോണ്സന്ഡ്രേറ്റുകളുമാണ് വഹിച്ചത്. 20 മെട്രിക് ടൺ ഭാരമുള്ള രണ്ട് ദ്രാവക ഓക്സിജെൻ ഐ‌എസ്ഒ കണ്ടെയ്നറുകളും ഒരു ടൺ വീതം ഭാരമുള്ള 30 ബോക്‌സ് ഓക്സിജെൻ സിലിൻഡെറുകളുമാണ് ഐ‌എൻ‌എസ് തബാറിൽ ഉണ്ടായത്.

ഇൻഡ്യൻ റെഡ്ക്രോസ് സൊസൈറ്റിക്കാണ് കുവൈറ്റ് സർകാർ ഇവ സംഭാവന ചെയ്‌തത്‌. കുവൈറ്റിലെ ശുവൈഖ് തുറമുഖത്ത് നിന്ന് മെയ് ആറിനാണ് കപ്പലുകൾ പുറപ്പെട്ടത്. സമുദ്ര സേതു ഓപറേഷന്റെ ഭാഗമായിരുന്നു ഈ കപ്പലുകൾ സെർവീസ് നടത്തിയത്. കേന്ദ്ര തുറമുഖ വകുപ്പിന്റെ നിർദേശ പ്രകാരം മംഗളുറു തുറമുഖ അധികൃതർ കപ്പലുകൾക്ക് ചാർജുകളൊന്നും ഈടാക്കിയില്ല.

ഓക്സിജെൻ ടാങ്കുകൾ, സിലിൻഡെറുകൾ, കോൺസെൻട്രേറ്ററുകൾ എന്നിവയുടെ വിതരണം സംബന്ധിച്ച കാര്യങ്ങൾ കർണാടക സംസ്ഥാന, ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടങ്ങൾ ചർച ചെയ്‌ത്‌ തീരുമാനിക്കും.

Keywords: Kuwait, Mangalore, COVID-19, Health, Government, Helping hands, Distribution, Karnataka, Malayalam, News, Kuwait's helping hand; Two giant ships with oxygen reaches at Mangalore coast.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia