city-gold-ad-for-blogger

ലോക് ഡൗണ്‍ സാഹചര്യത്തില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം: (www.kasargodvartha.com 06.05.2021) സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മെയ് എട്ടു മുതല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കെ എസ് ആര്‍ ടി സി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. ലോക് ഡൗണ്‍ സാഹചര്യത്തില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും
ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ രണ്ടു ദിവസങ്ങളിലും യാത്രക്കാരുടെ തിരക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് സിഎംഡി ബിജുപ്രഭാകര്‍ നിര്‍ദേശം നല്‍കി.

കര്‍ണാടക സര്‍കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു. ബംഗളൂരുവില്‍ നിന്നും ആവശ്യം വരുന്ന പക്ഷം സര്‍കാര്‍ നിര്‍ദേശ പ്രകാരം എമര്‍ജന്‍സി ഇവാക്വേഷന് വേണ്ടി മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്.

ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസര്‍മാരെ അറിയിച്ചാല്‍ ആവശ്യമുള്ള സര്‍വീസുകള്‍ നടത്തും. അല്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാലും അതിനുള്ള സജീകരണം ഒരുക്കുമെന്നും സിഎംഡി അറിയിച്ചു.

Keywords:  KSRTC long distance services on Thursdays and Fridays in case of lockdown, Thiruvananthapuram, News, Lockdown, KSRTC, Top-Headlines, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia