Join Whatsapp Group. Join now!
Aster MIMS 10/10/2023

വിമാന ഫാക്ടറിയുള്ള കാസർകോട്ട് നിന്നുയരുന്നത് വികസനമില്ലാവിതുമ്പൽ

Kasargod, which has an aircraft factory, is still underdeveloped.#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

കാസർകോട്: (www.kasargodvartha.com 24.05.2021) 15-ാം നിയമസഭാ സാമാജികരുടെ സത്യപ്രതിജ്ഞയും 14-ാം ജില്ലയുടെ മുപ്പത്തിയേഴാം പിറന്നാളും തിങ്കളാഴ്ചയായത് യാദൃശ്ചികം. എന്നാൽ പോർവിമാന ഭാഗങ്ങൾ നിർമിക്കുന്ന എച് എ എൽ ഫാക്ടറിയോളം നേട്ടങ്ങൾ ആകാശം തൊട്ടിട്ടും വികസനമില്ലെന്ന് വിതുമ്പുന്ന കാസർകോട് ജില്ല വിസ്മയം. 1984 മെയ് 24നാണ് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ ജില്ല ഉദ്ഘാടനം ചെയ്തത്.

                                                                     
Kasaragod, Kerala, News, District, K.Karunakaran, Inauguration, Birthday, Government, Muslim-league, College, Solar-products, School, Hospital, MP, MLA, Kasargod, which has an aircraft factory, is still underdeveloped.



ഒന്നാം യുപിഎ സർക്കാറിൽ പ്രതിരോധ മന്ത്രിയായിരിക്കെ സീതാംഗോളി കിൻഫ്ര പാർകിലെ 200 ഏകെറിൽ 2008 ആഗസ്റ്റിൽ എച് എ എൽ ഫാക്ടറി ശിലാസ്ഥാപനം നിർവഹിച്ച എ കെ ആന്റണിയാണ് 2012 ജനുവരിയിൽ കമ്പനി രാഷ്ട്രത്തിന് സമർപിച്ചതും. ഇനി മുതൽ പ്രതിരോധ വകുപ്പിൽ നിന്ന് അനുബന്ധ വികസനത്തിന്റെ മഹാപ്രവാഹം പ്രതീക്ഷിക്കാം എന്നായിരുന്നു ആന്റണി നടത്തിയ പ്രഖ്യാപനം. അതിനെ പിന്തുണക്കുന്ന പദ്ധതി നിർദേശങ്ങൾ ജില്ലാ ഭരണകൂടമോ സംസ്ഥാന സർകാറോ എം പിയോ കേന്ദ്രസർകാറിന് സമർപിച്ചില്ല.

കാസർകോട് ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന ഭാഗങ്ങൾ സംയോജിപ്പിക്കുന്ന പ്രവൃത്തിയാണ് എച് എ എൽ ബെംഗളുറു കമ്പനിയിൽ നടക്കുന്നത്. മണിക്കൂറിൽ 2205 കിലോമീറ്റർ വേഗവും 3000 കിലോമീറ്റർ റേഞ്ചുമുള്ളതും ഏറ്റവും ഭാരം കുറഞ്ഞതുമായ (6500 കിലോഗ്രാം) 'എച് എ എൽ തേജസ്' പോർവിമാനമാണ് പ്രതിരോധ വകുപ്പിൽ ഏറ്റവും പുതിയത്. ആ ആകാശ വിസ്മയം വിരിഞ്ഞത് കാസർകോടിന്റെ മണ്ണിലാണ്.

കാസർകോട്ട് നിർമിച്ച ഭാഗങ്ങൾ ബെംഗളൂറിൽ സംയോജിപ്പിക്കുന്ന രീതിയിൽ 1980ൽ സ്ഥാപിച്ച എച് എം ടിയുടെ ഘടക യൂനിറ്റായ ആസ്ട്രാൾ വാചസ് രണ്ടു പതിറ്റാണ്ടായി അടഞ്ഞു കിടക്കുന്നു.

മുസ്ലിം ലീഗ് നേതാവ് ഇ അഹ്‌മദ് മന്ത്രിയായിരിക്കെ അനുവദിച്ച പൊതുമേഖല വ്യവസായ ശാല 'കെൽ' വൈവിധ്യവത്കരണ നടപടികളുടെ തുടർചയായി നിലച്ചു. തുറക്കാനുള്ള സാഹചര്യം വൈകി എത്തുന്നതേയുള്ളൂ.

തെന്നിന്ത്യയിലെ ഏറ്റവും വലിയ കൃഷി ഗവേഷണ സ്ഥാപനം സി പി സി ആർ ഐ, കേന്ദ്ര സർവകലാശാല, കാർഷിക കോളജ്, പ്രാദേശിക കൃഷി ഗവേഷണ കേന്ദ്രം, എഞ്ചിനീയറിംഗ് കോളജ്, പോളിടെക്നിക് കോളജുകൾ, ടെക്നികൽ സ്‌കൂളുകൾ, മീൻപിടുത്ത തുറമുഖങ്ങൾ, സോളാർ പാർകുകൾ, ടാറ്റ ആശുപത്രി,മെഡികൽ കോളജ് തുടങ്ങി കൊച്ചുജില്ലക്ക് ചേരുംവിധമുള്ള സ്ഥാപനങ്ങൾ കാസർകോട്ടുണ്ട്.

ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത, ഐ ടി മേഖലകളിൽ ഉൾപെടെ ആനുപാതിക വിഹിതങ്ങൾ നേടിയെടുക്കാൻ അഞ്ച് എംഎൽഎമാരും എംപിയും പ്രവർത്തിക്കുന്നു.

മംഗളുറു വ്യവസായ തുറമുഖവും വിമാനത്താവളവും ഉൾപെടെ ഭൗതിക സാഹചര്യങ്ങൾ അനുകൂലവുമാണ്. ഇല്ലാത്തത് ഇവരുടെ ഏകോപനവും ജനകീയ മുന്നേറ്റവുമാണെന്ന ആക്ഷേപമാണ് നിലനിൽക്കുന്നത്. മഞ്ചേശ്വരത്ത് അനുവദിച്ച മറൈൻ അകാഡമി, കേന്ദ്ര സർവകലാശാലയുടെ അനുബന്ധമായി പെരിയയിൽ സ്ഥാപിക്കേണ്ട മെഡികൽ കോളജ്, സചാർ കമീഷൻ ശുപാർശയിൽ മഞ്ചേശ്വരത്തെ ഉർദു ഭാഷക്കാർക്ക് അർഹതപ്പെട്ട പോളിടെക്നിക്, ഉർദു അകാഡമി തുടങ്ങിയവ തിരിച്ചുപിടിക്കാൻ ഒത്തുപിടിച്ചാൽ കഴിയും എന്നാണ് നിരീക്ഷണം. സ്ഥലനാമത്തിൽ പോലും ഇനിയും ഏകരൂപം കൈവന്നിട്ടില്ലാത്ത അവസ്ഥ ഏകോപനമില്ലായ്മയുടെ മുഖമുദ്രയാണ്.

Keywords: Kasaragod, Kerala, News, District, K.Karunakaran, Inauguration, Birthday, Government, Muslim-league, College, Solar-products, School, Hospital, MP, MLA, Kasargod, which has an aircraft factory, is still underdeveloped.
< !- START disable copy paste -->

Post a Comment