Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന മൂന്ന് ലക്ഷം രൂപയുമായി കാസർകോട് സ്വദേശി പിടിയിൽ

Kasargod resident arrested for smuggling Rs 3 lakh in train without documents#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 21.05.2021) രേഖകളില്ലാതെ കടത്തുകയായിരുന്ന മൂന്ന് ലക്ഷം രൂപയുമായി കാസർകോട് സ്വദേശി പിടിയിൽ. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നൂറുദ്ദീൻ ആണ് വ്യാഴാഴ്ച വൈകുന്നേരം പിടിയിലായത്. മംഗള എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു.

ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. റെയിൽവെ പൊലീസും ആർ പി എഫും ചേർന്നാണ് പണം പിടിച്ചെടുത്തത്. കരാറുകാരനാണ് നൂറുദ്ദീൻ.

Kasargod resident arrested for smuggling Rs 3 lakh in train without documents

അറസ്റ്റ് ചെയ്‌ത നൂറുദ്ദീനെ പിന്നീട് ജാമ്യത്തിൽ വിട്ടു. രേഖകളില്ലാതെ രണ്ട് ലക്ഷം രൂപ മാത്രമാണ് കൈവശം വെക്കാൻ അനുമതിയുള്ളത്.

Keywords: Kerala, News, Kasaragod, Arrest, Man, Police, Train, Currency, Money, Kasargod resident arrested for smuggling Rs 3 lakh in train without documents.
< !- START disable copy paste -->


Post a Comment