Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ടെ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മെയ് 29 ന് കോവിഡ് വാക്‌സിന് അവസരം; 29 കേന്ദ്രങ്ങൾ സജ്ജമാക്കി; ലഭ്യമായ സ്ഥലങ്ങൾ ഇവ

Kasargod: Opportunity for COVID Vaccine on May 29 for those above 45 years of age; 29 centers set up#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 27.05.2021) 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മെയ് 29 ന് കോവിഡ് വാക്‌സിന് അവസരം. ഇതിനായി 29 കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി ജില്ലാ മെഡികൽ ഓഫീസർ (ആരോഗ്യം) ഡോ. കെ ആർ രാജൻ അറിയിച്ചു. കോവിഷീൽഡ് വാക്സിൻ ആയിരിക്കും ലഭ്യമാവുക. എല്ലാ ആശുപത്രികളിലും 300 ഡോസ് വീതം വാക്‌സിൻ ആണ് ലഭ്യമാക്കുക.

Kasargod: Opportunity for COVID Vaccine on May 29 for those above 45 years of age; 29 centers set up

വാക്‌സിൻ ലഭ്യമായ ആശുപത്രികൾ: നീലേശ്വരം താലൂക് ആശുപത്രി, സി എച് സി കുമ്പള, പി എച് സി ബേഡഡുക്ക, പി എച് സി ബന്തടുക്ക, പി എച് സി അടൂർ, എഫ് എച് സി ആനന്ദാശ്രമം, പി എച് സി അജാനൂർ, പി എച് സി ആരിക്കാടി, പി എച് സി ബദിയടുക്ക, പി എച് സി പള്ളിക്കര, എഫ് എച് സി ഉദുമ, എഫ് എച് സി ചട്ടഞ്ചാൽ, എഫ് എച് സി എണ്ണപ്പാറ, പി എച് സി ചെങ്കള, എഫ് എച് സി കരിന്തളം, എഫ് എച് സി കയ്യൂർ, സി എച് സി ചെറുവത്തൂർ, എഫ് എച് സി മധൂർ, താലൂക് ആശുപത്രി മംഗൽപാടി, സി എച് സി മഞ്ചേശ്വരം, എഫ് എച് സി മൊഗ്രാൽപുത്തൂർ, എഫ് എച് സി മുള്ളേരിയ, സി എച് സി മുളിയാർ, പനത്തടി താലൂക് ആശുപത്രി, പി എച് സി പാണത്തൂർ, സി എച് സി പെരിയ, താലൂക് ആശുപത്രി തൃക്കരിപ്പൂർ, പി എച് സി തൈക്കടപ്പുറം, പി എച് സി ഉടുമ്പുന്തല.

45 വയസിന് മുകളിൽ പ്രായമുള്ള ആദ്യ ഡോസും രണ്ടാം ഡോസും വാക്സിനെടുക്കുന്ന മുഴുവൻ ആളുകളും കോവിൻ പോർടലിൽ രജിസ്റ്റർ ചെയ്ത് 29 കേന്ദ്രങ്ങളിൽ സൗകര്യപ്രദമായ ഒന്ന് തെരഞ്ഞെടുക്കേണ്ടതാണ്.

Keywords: Kerala, News, Kasaragod, COVID-19, Corona, Vaccinations, Top-Headlines, Treatment, Hospital, Kasargod: Opportunity for COVID Vaccine on May 29 for those above 45 years of age; 29 centers set up.
< !- START disable copy paste -->

Post a Comment