Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ടാം പിണറായി മന്ത്രിസഭയിൽ കാസർകോടിന് അവഗണന; ജില്ലയിൽ നിന്ന് ആരുമില്ല; വികസന പ്രതീക്ഷകൾക്ക് തിരിച്ചടി

Kasargod neglected in second Pinarayi cabinet; No one from the district; Setback to development expectations#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 18.05.2021) പിണറായി വിജയൻറെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർകാരിലെ മുഴുവൻ മന്ത്രിമാരെയും നിശ്ചയിച്ചപ്പോൾ കാസർകോടിന് നിരാശ. സിപിഐയിൽ നിന്ന് ഇ ചന്ദ്രശേഖരനും സിപിഎമിൽ നിന്ന് അഡ്വ. സി എച് കുഞ്ഞമ്പുവിനും മന്ത്രിസ്ഥാനത്തേക്ക് സാധ്യത കൽപിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. സി എച് കുഞ്ഞമ്പു മന്ത്രിയായില്ലെങ്കിൽ സ്പീകെർ ആകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്തിമ പ്രഖ്യാപനത്തോടെ അതെല്ലാം തള്ളപ്പെട്ടു.
                                                                             
Kasaragod, Kerala, News, Pinarayi-Vijayan, LDF, Minister, E.Chandrashekharan, CPM, Top-Headlines, Kasargod neglected in second Pinarayi cabinet; No one from the district; Setback to development expectations.


സിപിഎമിൽ നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുർ റഹ്‌മാൻ എന്നിവരാണ് മന്ത്രിയാവുക. കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആർ അനിൽ (സിപിഐ), കെ കൃഷ്ണൻ കുട്ടി (ജനതാദൾ എസ്), അഹ്‌മദ്‌ ദേവർകോവിൽ (ഐ എൻ എൽ), ആന്റണി രാജു (ജനാധിപത്യ കോൺഗ്രസ്), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം), എ കെ ശശീന്ദ്രൻ (എൻസിപി) എന്നിവരാണ് മറ്റുമന്ത്രിമാർ. എം ബി രാജേഷ് സ്പീകറും ചിറ്റയം ഗോപകുമാർ ഡെപ്യുടി സ്പീകറുമാവും.

എന്നാൽ കാലങ്ങളായി ഇടതുപക്ഷത്തിന് മുൻ‌തൂക്കം നൽകുന്ന കാസർകോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തത് പ്രവർത്തകരിലും നിരാശ പടർത്തി. 2011-16 ലെ ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിലും കാസർകോടിന് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. അവസാനമായി കാസർകോട് നിന്ന് മന്ത്രിമാരായത് ചെർക്കളം അബ്ദുല്ലയും ഇ ചന്ദ്രശേഖരനുമാണ്. എ കെ ആന്റണി മന്ത്രിസഭയിൽ 2001 മുതൽ 2004 വരെ തദ്ദേശ വകുപ്പാണ് ചെർക്കളം അബ്ദുല്ല കൈകാര്യം ചെയ്തത്. ഇ ചന്ദ്രശേഖരൻ 2016 മുതൽ 2021 വരെ റവന്യു വകുപ്പ് മന്ത്രിമാരായിരുന്നു. പിണറായി മന്ത്രിസഭയിലെ രണ്ടാമനായാണ് അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നത്.

1987 ന് തൃക്കരിപ്പൂരിൽ നിന്ന് വിജയിച്ച് ഇ കെ നായനാർ മുഖ്യമന്ത്രി ആയതിന് ശേഷം കാസർകോട് ജില്ലയിൽ ഒരു സിപിഎം മന്ത്രിയും ഉണ്ടായിട്ടില്ല. ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല.

ഭരണരംഗത്ത് കടുത്ത അവഗണന നേരിടുന്ന കാസർകോടിന് മന്ത്രിസ്ഥാനം ലഭിച്ചിരിന്നുവെങ്കിൽ വികസന പ്രതീക്ഷകൾക്ക് ചിറക് മുളക്കുമായിരുന്നു. ആരോഗ്യ മേഖലയിലടക്കം ജില്ലയുടെ പരിതാപകരമായ അവസ്ഥ കോവിഡിന് ശേഷം ശ്രദ്ധേയമായ ചർചയായിരുന്നു. പുത്തൻ പ്രതീക്ഷകളോടെ പിണറായി വിജയൻ സർകാർ രണ്ടാമതും അധികാരമേൽക്കുമ്പോൾ എല്ലാത്തിലുമെന്ന പോലെ ഭരണസാരഥ്യത്തിലും കാസർകോട് അർഹമായ പ്രാതിനിധ്യമില്ലാതെ പിന്തള്ളപ്പെടുകയാണ്.

Keywords: Kasaragod, Kerala, News, Pinarayi-Vijayan, LDF, Minister, E.Chandrashekharan, CPM, Top-Headlines, Kasargod neglected in second Pinarayi cabinet; No one from the district; Setback to development expectations.
< !- START disable copy paste -->

Post a Comment