Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡിനെ പ്രതിരോധിക്കാൻ സംഭാവനകളും വിഭവ സമാഹരണവും ലക്ഷ്യമിട്ട് ചാലെഞ്ചുമായി കാസർകോട് നഗരസഭ; പൊതുജനങ്ങൾക്ക് സഹായിക്കാം

Kasargod Municipality with Challenge aims to mobilize donations and resources to combat COVID: The public can help#കേരളവാർത്തകൾ #ന്യൂസ്റൂം
കാസർകോട്: (www.kasargodvartha.com 21.05.2021) കോവിഡ് രണ്ടാം തരംഗം വ്യാപനം പ്രതിരോധിക്കുന്നതിനായി കോവിഡ് 19 ചാലെഞ്ചുമായി കാസർകോട് നഗരസഭ രംഗത്ത്. ആരോഗ്യ വിഭാഗത്തിനാവശ്യമുള്ള ഉപകരണങ്ങൾ, കമ്യൂണിറ്റി കിചെൺ നടത്തുന്നതിനുള്ള വിഭവ സമാഹരണം എന്നിവയും സാമ്പത്തിക സഹായവും ലക്ഷ്യമിട്ടാണ് ചാലെഞ്ച് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

Kasargod Municipality with Challenge aims to mobilize donations and resources to combat COVID: The public can help

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ചാലെഞ്ചിലേക്ക് മുഴുവൻ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ അഭ്യർഥിച്ചു.

വിഭവങ്ങൾ, സാധന സാമഗ്രികൾ നേരിട്ട് നഗരസഭ ചെയർമാൻ, സെക്രടറി മുഖേന നൽകാവുന്നതാണ്. സാമ്പത്തിക സഹായങ്ങൾ താഴെയുള്ള അകൗണ്ട് നമ്പർ വഴി നൽകാം.

അകൗണ്ട് നമ്പർ: 4290000100056928

പേര്: സെക്രടറി, കാസർകോട് മുനിസിപാലിറ്റി

ബാങ്ക്, ബ്രാഞ്ച്: പഞ്ചാബ് നാഷണൽ ബാങ്ക്, കാസർകോട് ബ്രാഞ്ച്

IFSC : PUNB 0429000.

Keywords: Kerala, News, Kasaragod, Kasaragod-Municipality, Helping hands, COVID-19, Corona, Vaccinations, Mask, Top-Headlines, Kasargod Municipality with Challenge aims to mobilize donations and resources to combat COVID: The public can help.
< !- START disable copy paste -->


Post a Comment