Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കാസർകോട് നഗരസഭ 20 ലക്ഷം രൂപ വകയിരുത്തി; ഡൊമിസിലിയറി കെയര്‍ സെന്റര്‍ സ്ഥാപിക്കും

Kasargod Municipality allocates 20 lakh for COVID prevention activities; A domicile care center will be set up#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്ത
കാസർകോട്: (www.kasargodvartha.com 06.05.2021) കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കാസർകോട് നഗരസഭ 20 ലക്ഷം രൂപ വകയിരുത്തി. രോഗികൾക്കായി ഡൊമിസിലിയറി കെയര്‍ സെന്റര്‍ സ്ഥാപിക്കും. ഇതിനായി അണങ്കൂരിലും, വിദ്യാനഗറിലുമുള്ള പ്രീമെട്രിക്-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സജ്ജീകരിക്കും. ഇതിലേക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭ ഒരുക്കും.

Kasargod Municipality allocates 20 lakh for COVID prevention activities; A domicile care center will be set up

ജനറൽ ആശുപത്രിയിയിൽ മുനിസിപൽ കൺട്രോള്‍ റൂമും പ്രവര്‍ത്തനം തുടങ്ങി. കോവിഡ് രോഗികള്‍ക്ക് ആവശ്യമായ വൈറ്റമിന്‍ മരുന്നുകള്‍, പള്‍സ് ഓക്‌സീമീറ്റര്‍, ഓക്‌സിജന്‍ കോസട്രേറ്റര്‍ എന്നിവ വാങ്ങും. അടിയന്തിര ഘട്ടങ്ങളിൽ ആംബുലന്‍സ് സെർവീസ്‌ ആരംഭിക്കുന്നതിനും നടപടി തുടങ്ങി. ഇതിനായി 15 ലക്ഷം രൂപ വകയിരുത്തി.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചട്ടഞ്ചാലിൽ തുടങ്ങാനുദ്ദേശിക്കുന്ന സംയുക്ത ഓക്‌സിജന്‍ പ്ലാന്റിന് നഗരസഭ 5 ലക്ഷം രൂപ നൽകും. ഇതിനോടകം നഗരസഭയുടെ കീഴിൽ വിദ്യാനഗറിലെ അസാപ് സെന്ററിൽ 115 ബെഡുകള്‍ ഉള്‍ക്കൊള്ളിച്ച് സി എഫ് എൽ ടി സി സെന്റര്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കോവിഡ് രോഗികള്‍ക്കുള്ള ഭക്ഷണം, വളണ്ടിയർ സേവനം എന്നിവയും നൽകി വരുന്നതായി ചെയർമാൻ അഡ്വ. വി എം മുനീർ അറിയിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Municipality, Kasaragod-Municipality, COVID-19, Corona, Treatment, Health-Department, Health, Kasargod Municipality allocates 20 lakh for COVID prevention activities; A domicile care center will be set up.
< !- START disable copy paste -->


Post a Comment