Join Whatsapp Group. Join now!
Aster MIMS 10/10/2023

എൽഡിഎഫ് സർകാരിന്റെ സത്യപ്രതിജ്ഞയിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് കാസർകോട്ട് ആഘോഷങ്ങൾ; ഭക്ഷണം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചും ഇടത് പ്രവർത്തകർ

കാസർകോട്: (www.kasargodvartha.com 21.05.2021) പിണറായി വിജയൻറെ നേതൃത്വത്തിലുമുള്ള രണ്ടാം എൽഡിഎഫ് സർകാരിന്റെ സത്യപ്രതിജ്ഞയിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് കാസർകോട്ട് വിവിധ പ്രദേശങ്ങളിൽ ഇടത് പ്രവർത്തകരുടെ ആഘോഷങ്ങൾ. ഭക്ഷണം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചും പ്രവർത്തകർ ആവേശം തീർത്തു. കോവിഡ്‌ മാർഗനിർദേശം പാലിച്ചായിരുന്നു ആഘോഷങ്ങൾ.
                                                                         
Kasaragod, Kerala, News, LDF, INL, IMCC, Ajanur, Kanhangad, Vellarikundu, Celebration, Victory, Food, Kasargod LDF activists celebrate LDF government's swearing.



സിപിഎം ജില്ലാ കമിറ്റി ഓഫീസായ വിദ്യാനഗറിലെ എ കെ ജി മന്ദിരത്തിൽ സാമൂഹ്യ അകലം പാലിച്ച്‌ ഇടത് പ്രവർത്തകർ വലിയ സ്‌ക്രീനിൽ ചടങ്ങ്‌ കണ്ടു. പടക്കം പൊട്ടിച്ചും മധുരപലഹാരം കൈമാറിയും ആഘോഷമാക്കി. ജില്ലയിലെ എൽഡിഎഫ്‌ എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, അഡ്വ. സി എച് കുഞ്ഞമ്പു, എം രാജഗോപാലൻ എന്നിവർ തിരുവനന്തപുരത്ത്‌ ചടങ്ങിൽ പങ്കെടുത്തു. സിപിഎം കേന്ദ്ര കമിറ്റി അംഗം പി കരുണാകരനും തിരുവനന്തപുരം എ കെ ജി സെന്ററിൽ ചടങ്ങ്‌ വീക്ഷിച്ചു. ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ, എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ എന്നിവരും മറ്റ്‌ നേതാക്കളും വീട്ടിൽ ചടങ്ങ്‌ കണ്ട്‌ ആഘോഷമാക്കി.

ഗാന്ധി ഭവനിലെ അന്തേ വാസികൾക്ക് മധുരം നൽകി സി പി എം വെള്ളരിക്കുണ്ട് ബ്രാഞ്ച്

വെള്ളരിക്കുണ്ട്: രണ്ടാം പിണറായി സർകാരിന്റെ സത്യപ്രതിജ്ഞ വേളയിൽ ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട നിരാലംഭരായ വൃദ്ധമാതാപിതാക്കൾ കഴിയുന്ന ഗാന്ധി ഭവനിലെ അന്തേവാസികൾക്ക്‌ മധുരം നൽകി സി പി എം. വെള്ളരിക്കുണ്ട് ബ്രാഞ്ചിന്റെ വേറിട്ട ആഘോഷം. കോവിഡ് പ്രോടോകോൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ ഗാന്ധി ഭവൻ മുറ്റത്ത്‌ ദീപം തെളിയിച്ചാണ് പ്രവർത്തകർ ലളിത മായ ആഘോഷം നടത്തിയത്.

Kasaragod, Kerala, News, LDF, INL, IMCC, Ajanur, Kanhangad, Vellarikundu, Celebration, Victory, Food, Kasargod LDF activists celebrate LDF government's swearing.


ഗാന്ധി ഭവനിലെ അന്തേ വാസികൾക്ക്‌ ആദ്യം കേകും പായസവും നൽകി. മധുരം പങ്കിട്ടു കൊണ്ട് ആഘോഷിക്കാൻ എത്തിയ സി പി എം പ്രവർത്തകർക്ക്‌ ഒപ്പം പുതുവസ്ത്രങ്ങൾ ധരിച്ചാണ് ജീവിതത്തിന്റെ അവസാന നാളുകളിൽ സ്വന്തക്കാരുടെ മുന്നിൽ തോറ്റു പോയവർ ഉറപ്പിന്റെ സ്നേഹം സ്വീകരിക്കുവാൻ സന്തോഷത്തോടെ അകലം പാലിച്ചു അണി നിരന്നത്.

ബ്രാഞ്ച് സെക്രടറി സണ്ണി മങ്കയം, കമിറ്റി അംഗങ്ങളായ സുമേഷ് പി ആർ, സുകേഷ് വി എസ്‌, രാജീവ് ആർ, ഷീബ സുമേഷ്, നിജിത് പി എസ്‌, അബ്ദുൽ ബശീർ, ജനാർദ്ദനൻ എ, ഗാന്ധി ഭവൻ രക്ഷാധികാരി അഗസ്റ്റ്യൻ കെ എ നേതൃത്വം നൽകി. യൂണിറ്റ് മാനജർ ജെ പി ഗംഗ പ്രവർത്തകർക്ക് ഗാന്ധി ഭവന്റെ നന്ദി അറിയിച്ചു

ബിരിയാണി വിതരണം ചെയ്‌ത്‌ ഐഎൻഎൽ മണ്ഡലം കമിറ്റി

കാഞ്ഞങ്ങാട്: സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി, ഐഎംസിസി ജിസിസി കമിറ്റിയുടെ സഹകരണത്തോട് കൂടി കാഞ്ഞങ്ങാട് മുനിസിപാലിറ്റി ഉദ്യോഗസ്ഥർക്കും വഴിയോരത്തെ നിരാശ്രയർക്കും ബിരിയാണി വിതരണം നടത്തി. ഐ എൻ എൽ പ്രതിനിധിയായി അഹ്‌മദ് ദേവർകോവിൽ സ്ഥാനമേറ്റതും പ്രവർത്തകർക്ക് ഇരട്ടി ആവേശമായി.

Kasaragod, Kerala, News, LDF, INL, IMCC, Ajanur, Kanhangad, Vellarikundu, Celebration, Victory, Food, Kasargod LDF activists celebrate LDF government's swearing.



 

മുനിസിപൽ ഹാളിൽ നടന്ന ചടങ്ങിൽ ഐഎൻഎൽ നേതാവ് എം കെ അബ്ദുർ റഹ്‌മാൻ, ചെയർപേഴ്സൻ സുജാത ടീചെർക്ക് ബിരിയാണി കൈമാറി. വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, മുൻ ചെയർമാൻ വി വി രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അലി ആറങ്ങാടി, ഐ എൻ എൽ ജില്ലാ സെക്രടറി റിയാസ് അമലടുക്കം, മണ്ഡലം സെക്രടറി മുത്വലിബ് കൂളിയങ്കാൽ, ഐഎംസിസി നേതാവ് ജലീൽ പടന്നക്കാട്, എൻ വൈ എൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ എൽ നാസർ, മഹ്മൂദ് മുറിയനാവി, കൗൺസിലർമാരായ ഫൗസിയ ശരീഫ്, നജ്മ റാഫി, ശഫീഖ് കൊവ്വൽപള്ളി, റാശിദ്‌ കല്ലുരാവി, ശുഹൈബ് കൂളിയങ്കാൽ, ഹംസ അലി, സിറാജ് സംബന്ധിച്ചു.

ഭക്ഷണം നൽകി ഐഎൻഎൽ - ഐഎംസിസി അജാനൂർ പഞ്ചായത്ത് പ്രവർത്തകർ

അജാനൂർ: ഐഎൻഎൽ - ഐഎംസിസി അജാനൂർ പഞ്ചായത്ത് കമിറ്റി പ്രവർത്തകർ ബിരിയാണി വിതരണം ചെയ്തു. അഞ്ഞൂറോളം ഭക്ഷണ പൊതിയാണ് വിതരണം ചെയ്തത്. ഐ എൻഎൽ സീനിയർ നേതാക്കളായ പാറകാറ്റ് കുഞ്ഞഹ്മദ് ഹാജി, എൽ കുഞ്ഞഹ്മദ് ഹാജി എന്നിവർ ചേർന്ന് വിതരണോദ്‌ഘാടനം നടത്തി .

                                                                      
Kasaragod, Kerala, News, LDF, INL, IMCC, Ajanur, Kanhangad, Vellarikundu, Celebration, Victory, Food, Kasargod LDF activists celebrate LDF government's swearing.



മാട്ടുമ്മൽ ഹസൻ, കെസി മുഹമ്മദ് കുഞ്ഞി, സി എച് ഹസൈനാർ, ഗഫൂർ ബാവ, സത്താർ കാഞ്ഞിരയിൽ, സി പി ഇബ്രാഹിം, ശഫീഖ് കൊവ്വൽപള്ളി, യു വി ഹുസൈൻ, അബ്ദുർ റഹ്‌മാൻ കൊളവയൽ, ശാഫി തെക്കേപ്പുറം, എൽ സുലൈഖ, ഫൗസിയ ശരീഫ്, നന്മ മരം അംഗങ്ങളായ ഹരി നോർത് കോട്ടച്ചേരി, സലാം കിസ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, LDF, INL, IMCC, Ajanur, Kanhangad, Vellarikundu, Celebration, Victory, Food, Kasargod LDF activists celebrate LDF government's swearing.

Post a Comment