Join Whatsapp Group. Join now!
Aster MIMS 10/10/2023

നീലേശ്വരത്ത് പരിശോധന കർശനമാക്കി; ജനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക്

Inspections are tightened Nileshwaram; 24-hour help desk for the public#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരത്ത്: (www.kasargodvartha.com 10.05.2021) കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അവലോകന യോഗത്തിൽ തീരുമാനിച്ചു. നഗരത്തില്‍ ഹെല്‍ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ സ്‌ക്വാഡും, പൊലീസ് വകുപ്പും കര്‍ശന പരിശോധന നടത്തുന്നു. അടിയന്തിര സാഹചര്യങ്ങില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുമായി 954402 4426, 954402 4428, 954402 4404 എന്നീ നമ്പറുകളിലൂടെ ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

Kasaragod, Kerala, News, Nileshwaram, COVID-19, Police, Health-Department, Municipality, Inspections are tightened Nileshwaram; 24-hour help desk for the public.


മുൻസിപാലിറ്റി പരിധിയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍കാര്‍ നിയമിച്ച നോഡല്‍ ഓഫീസര്‍ രഞ്ജിത്ത് ആര്‍ ചുമതലയേറ്റു. ആറ് ഓക്‌സിജന്‍ ബെഡ് ഉള്‍പെടെ സജ്ജമാക്കിയ പാലാത്തടം സി എഫ് എല്‍ ടി സിയ്ക്ക് പുറമെ മറ്റൊരു ഡൊമിസിലിയറി കെയര്‍ സെന്റര്‍ നഗരത്തില്‍ ഉടന്‍ ആരംഭിക്കും.

സന്നദ്ധ പ്രവര്‍ത്തകരടങ്ങിയ റാപിഡ് റസ്‌പോണ്‍സ് ടീം ഓരോ വാര്‍ഡിലും സജ്ജമാക്കി. ഇതിന് പുറേമ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍, മാഷ് അധ്യാപകര്‍ എന്നിവരുടെ പ്രവര്‍ത്തനവും കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

കോര്‍ കമിറ്റി യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍. പി പി മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ ടി പി ലത, നോഡല്‍ ഓഫീസര്‍ രഞ്ജിത് ആര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ് സുജിത് ബി, നഗരസഭാ സെക്രടറി സി കെ ശിവജി, നഗരസഭാ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ പ്രകാശ് എ കെ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Nileshwaram, COVID-19, Police, Health-Department, Municipality, Inspections are tightened Nileshwaram; 24-hour help desk for the public.
< !- START disable copy paste -->

Post a Comment