Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ കടയുടമകൾക്കും താമസക്കാർക്കും വാടക ഒഴിവാക്കാൻ സർകാർ ഇടപെടണമെന്ന് ഐ എൻ എൽ

INL urges govt to intervene to reduce rent for shopkeepers and residents affected by lockdown#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 15.05.2021) ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ കടയുടമകൾക്കും താമസക്കാർക്കും നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ വാടക ഒഴിവാക്കി കിട്ടാൻ സർകാർ മുൻകൈ എടുക്കണമെന്ന് ഐ എൻ എൽ മുൻസിപൽ ജനറൽ സെക്രടറി സിദ്ദീഖ് ചേരങ്കൈ ആവശ്യപ്പെട്ടു.

INL urges govt to intervene to reduce rent for shopkeepers and residents affected by lockdown

കോവിഡ് കാരണം നിരവധി കുടുംബങ്ങളും കടയുടമകളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈയൊരു അവസരത്തിൽ അവരെ സംരക്ഷിക്കേണ്ടത് സർകാരിന്റെ ചുമതലയാണ്. ചില സ്ഥാപന കെട്ടിട ഉടമകൾ ഈ പ്രതിസന്ധിയിലും വാടക ഈടാക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. അതിനവർ കാരണമായി പറയുന്നത് കെട്ടിട നികുതി തദ്ദേശ സ്ഥാപനങ്ങൾ ഒഴിവാക്കിയിട്ടില്ല എന്നാണ്.

സർകാർ നിയമത്തിന് വിധേയമായി ജീവിതം മുൻപോട്ട് നീങ്ങുന്ന അവസ്ഥയിൽ വാടകയും കെട്ടിട നികുതിയും ഒഴിവാക്കി കൊണ്ടുള്ള ഉത്തരവിറക്കണമെന്നും സിദ്ദീഖ് ചേരങ്കൈ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, INL, Lockdown, COVID-19, Shop Keeper, Rent, Cherangai, Secretary, Government, INL urges govt to intervene to reduce rent for shopkeepers and residents affected by lockdown.
< !- START disable copy paste -->


Post a Comment