Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ടും മഞ്ചേശ്വരത്തും യുഡിഎഫ് ജയിച്ചത് വർഗീയ ധ്രുവീകരണമുണ്ടാക്കിയെന്ന് ഐ എൻ എൽ ജില്ലാ ജനറൽ സെക്രടറി; കോഴിക്കോട് സൗതിലെ വിജയം പൊൻതൂവൽ

INL district general secretary says UDF victory in Kasargod and Manjeswaram by communal polarization#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 02.05.2021) കാസർകോട്ടും മഞ്ചേശ്വരത്തും യുഡിഎഫ് ജയിച്ചത് വർഗീയ ധ്രുവീകരണമുണ്ടാക്കിയാണെന്ന് ഐ എൻ എൽ ജില്ലാ ജനറൽ സെക്രടറി അസീസ് കടപ്പുറം. ബിജെപി ഭൂരിപക്ഷ വർഗീയതയും മുസ്ലിം ലീഗ് ന്യുനപക്ഷ വർഗീയതയും പയറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.

ഈ വർഗീയ കാർഡാണ് എന്നും കാസർകോട്ട് ഉള്ളത്. രാഷ്ട്രീയപരമായ പോരാട്ടമാണ് കാസർകോട്ട് നടന്നതെങ്കിൽ സംസ്ഥാനത്തു ഇടതുമുന്നണിക്ക് ഉണ്ടായ അനുകൂലമായ തരംഗം കാസർകോട്ടും ഉണ്ടാവുമായിരുന്നു. രാഷ്ട്രീയവും വികസനവും ചർച ചെയ്യുന്നതിന് പകരം വർഗീയ ധ്രുവീകരണമാണ് അവസാന നിമിഷങ്ങളിൽ ഉണ്ടായത്. അതിന്റെ പ്രതിഫലനമാണ് കാസർകോട്ട് ഉണ്ടായത്.

INL district general secretary says UDF victory in Kasargod and Manjeswaram by communal polarization

കഴിഞ്ഞ തവണത്തേക്കാൾ ഐഎൻഎൽ സ്ഥാനാർഥി വോട് വർധിപ്പിച്ചു വലിയ മുന്നേറ്റം ഉണ്ടാക്കി. പക്ഷെ വർഗീയ ധ്രുവീകരണം ഉണ്ടായപ്പോൾ കഴിഞ്ഞകാലങ്ങളിൽ ഉണ്ടായത് പോലെ പരാജയപ്പെട്ടു. ഐഎൻഎലിന്റെ ചരിത്രത്തിലെ ഒരു പൊൻതൂവലാണ് കോഴിക്കോട് സൗത്തിലെ ഐഎൻഎൽ സ്ഥാനാർഥിയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Kasaragod, Kerala, News, UDF, Manjeshwaram, INL, Kozhikode, Muslim-league, Politics, Niyamasabha-Election-2021, Result, Vote, INL district general secretary says UDF victory in Kasargod and Manjeswaram by communal polarization.
  < !- START disable copy paste -->


Post a Comment