Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കിയാൽ ആശുപത്രികൾക്കും ഡീലർമാർക്കും ഓക്സിജൻ സിലിൻഡെറുകൾ ലഭിച്ചേക്കും; ജില്ലാ ഭരണകൂടത്തിന് ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണർ കത്തെഴുതി

Hospitals and dealers may receive oxygen cylinders; Dakshina Kannada Deputy Commissioner wrote a letter to the district administration#കേരളവാർത്തകൾ
മംഗളുറു: (www.kasargodvartha.com 09.05.2021) മംഗളൂറിൽ നിന്ന് കേരളത്തിലേക്കുള്ള ഓക്സിജൻ തടഞ്ഞത് വിവാദമായതിന് പിന്നാലെ ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണർ കാസർകോട് ജില്ലാ ഭരണകൂടത്തിന് കത്തയച്ചു. ഓക്സിജൻ സിലിൻഡെറുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കി ആശുപത്രികൾക്കും ഡീലർമാർക്കും ജില്ലാ ഭരണകൂടം അംഗീകാരം നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ഇതോടെ കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ അനുമതി  ഉള്ളവർക്ക് മംഗളൂറിൽ നിന്ന് ഓക്സിജൻ ലഭിച്ചേക്കുമെന്നാണ് സൂചന. ജില്ലയിലെ സിലിൻഡെർ ക്ഷാമത്തിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് വ്യാപക ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ കന്നഡ ജില്ലാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഡെപ്യുടി കമീഷണർ കത്ത് നൽകിയത്. അതേ സമയം സ്വകാര്യ ആശുപത്രികൾക്ക് അഞ്ച് സിലിൻഡെറുകൾ വീതം നൽകാൻ ധാരണ ഉള്ളതായും അറിയുന്നു.

Hospitals and dealers may receive oxygen cylinders; Dakshina Kannada Deputy Commissioner wrote a letter to the district administration

കോവിഡ് രണ്ടാം തരംഗം ജില്ലയെ രൂക്ഷമായി ബാധിച്ചിരിക്കുന്നു. സമയബന്ധിതവും കൃത്യവുമായി രോഗികൾക്ക് സിലിൻഡെറുകൾ നൽകേണ്ടത് വളരെ അത്യാവശ്യമാണ്. കാസർകോട്ടെ ആശുപത്രികളും ഡീലർമാരും മംഗളൂറിലെ റീ ഫിലറുകളിൽ നിന്നാണ് ഓക്സിജൻ സിലിൻഡെറുകൾ നിറയ്ക്കുന്നത്. 

എന്നാൽ പലരും വൈകിയാണ് ആവശ്യങ്ങൾ ഉന്നയിക്കുന്നത്. അതിനാൽ ബ്ലാക് മാർകെറ്റിനെ കുറിച്ചും മെഡികൽ ഓക്സിജനെ വ്യാവസായിക ആവശ്യങ്ങൾക്ക്  വഴിതിരിച്ചുവിടുന്നതിനെക്കുറിച്ചും ഒരു പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. റീ ഫിലിംഗ് കേന്ദ്രങ്ങൾ നിന്ന് ശരിയായ രീതിയിലും നിയമം അനുസരിച്ചും മെഡികൽ ആവശ്യത്തിന് മാത്രമേ സിലിൻഡെറുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും കത്തിൽ പറയുന്നു.

കേരളത്തിലേക്ക് ഓക്‌സിജൻ വിതരണം തടഞ്ഞ് കൊണ്ട് ഡെപ്യൂടി കമീഷണർ ശനിയാഴ്ചയാണ് ഉത്തരവ് ഇറക്കിയത്. മംഗളുറു ബൈകമ്പാടി മലബാർ ഓക്സിജൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുമാണ് കാസർകോട്ടേക്കടക്കം  ഓക്സിജൻ എത്തിച്ചിരുന്നത്. ശനിയാഴ്ച രാവിലെ ഓക്സിജൻ എടുക്കാൻ ചെന്നപ്പോഴാണ് ഉദ്യോഗസ്ഥർ ഡെപ്യൂടി കമീഷണറുടെ ഉത്തരവ് പ്രകാരം ഓക്സിജൻ വിതരണം നിർത്തിവെച്ചതായി അറിയിച്ചത്. അടിയന്തര സാഹചര്യം അറിയിച്ചതിനാൽ ഒരു വണ്ടി നാല് സിലിൻഡെറുമായി മടങ്ങി.

ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ കർശന നിലപാടിൽ നിന്നുള്ള പിന്നോട്ട് പോക്കാണ് കത്തിൽ നിന്ന് മനസിലാകുന്നത്. മംഗളൂറിൽ ഓക്സിജൻ തടസം നേരിട്ടപ്പോൾ കേരളത്തിൽ നിന്നും ഓക്സിജൻ എത്തിച്ചിരുന്നു.

Keywords: Kerala, News, Kasaragod, Karnataka, COVID-19, Corona, Treatment, Hospital, Health, Health-Department, Top-Headlines, Mangalore, Oxygen Cylinders, Hospitals and dealers may receive oxygen cylinders; Dakshina Kannada Deputy Commissioner wrote a letter to the district administration.
< !- START disable copy paste -->

Post a Comment