ബേക്കല്‍ പൊലിസ്‌ സ്റ്റേഷനിലെ ഹോംഗാര്‍ഡ് കെ പി അരവിന്ദനെ കേന്ദ്രസേന ആദരിച്ചു

ഉദുമ: (www.kasargodvartha.com 03.05.2021) ബേക്കല്‍ പൊലിസ്‌ സ്റ്റേഷനിലെ ഹോംഗാര്‍ഡ് കെ പി അരവിന്ദന് കേന്ദ്ര സേനയുടെ ആദരവ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര സേനയായ ബി എസ് എഫ് 29 ബറ്റാലിയന്‍ അല്‍ഫ കമ്പനിയാണ് ആദരിച്ചത്.

തെരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി മാര്‍ച് ആറിന് ജില്ലയിലെത്തിയ കേന്ദ്രസേനയ്ക്ക് അന്ന് മുതല്‍ തിരഞ്ഞെടുപ്പ് ഫലം വരെ സഹായത്തിനായി ഒന്നിച്ച് നിന്നതിനാലാണ് ഹോംഗാര്‍ഡായ കെ പി അരവിന്ദന് ആദരവ് നല്‍കിയത്.

Home Guard KP Aravindan of Bekal Police Station was honored by the Central Army

കേന്ദ്രസേനയ്ക്ക് പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതിനും സ്ഥലം പരിചയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു റിട. സൈനികന്‍ കൂടിയായ ഇദ്ദേഹം രണ്ട് മാസക്കാലം ഇവരോടൊപ്പം ഉണ്ടായത്. സേനാ കമാന്‍ഡന്റ് റാവുന്‍ റമന്‍ ശര്‍മ ആദരസൂചകമായി കെ പി അരവിന്ദന് ഉപഹാരം സമ്മാനിച്ചു. പള്ളിക്കര ജി എം യു പി സ്‌കൂളില്‍ ക്യാമ്പ് ചെയ്തിരുന്ന സേന തിങ്കളാഴ്ചയാണ് സേവനം പൂര്‍ത്തിയാക്കി മടങ്ങിയത്.

Keywords: Kerala, News, Kasaragod, Top-Headlines, Police, Bekal, Felicitated, Police-officer, Army, Niyamasabha-Election-2021, Election, Home Guard KP Aravindan of Bekal Police Station was honored by the Central Army.
< !- START disable copy paste -->


Post a Comment

Previous Post Next Post