കാസർകോട്: (www.kasargodvartha.com 16.05.2021) ജില്ലയിൽ ചിലയിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരുന്നു. രാവിലെ ആറു മണി വരെ പിലിക്കോട് 124 മിലി മീറ്ററും വെള്ളരിക്കുണ്ടിൽ 119.5 മിലി മീറ്ററും മഴ രേഖപ്പെടുത്തി. അതേസമയം ജില്ലയിൽ എവിടെയും ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചിട്ടില്ല.
മഞ്ചേശ്വരം താലൂകിൽ രണ്ട് വീടുകൾ പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. ഷിറിയ കടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളിലെ 110 അംഗങ്ങളെയും കസബ ബീചിൽ താമസിക്കുന്ന നാല് കുടുംബങ്ങളെയും ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.
വെള്ളരിക്കുണ്ട് താലൂകിൽ ഒരു വീട് ഭാഗികമായി തകർന്നു. കെ വി കേളുവിന്റെ ഉടമസ്ഥതയിലുള്ള കോടോത്ത് വിലേജിലെ ഒരു കോഴി ഫാം കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ഹോസ്ദുർഗ് താലൂകിൽ ഒരു വീട് പൂർണമായും അഞ്ച് വീട് ഭാഗികമായും.തകർന്നു.
കനത്ത മഴയും കടൽക്ഷോഭവും കാരണം 113 കുടുംബങ്ങളിലെ 413 അംഗങ്ങളെ വലിയപറമ്പ ഗ്രാമത്തിലെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. ബാരെ ഗ്രാമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കളനാട് വിലേജ് പരിധിയില്‍ രണ്ട് കൂടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടർന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
Keywords: Kasaragod, Kerala, News, Vellarikundu, Kalanad, Manjeshwaram, Sea, Camp, House, Collapse, Hosdurg, Heavy rains and winds continue in some parts of Kasargod; 413 people in Valiyaparambu, 110 in Shiria and two families in Kalanadu were relocated.
< !- START disable copy paste -->