ആശുപത്രി, മെഡികൽ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് എസ് എച് ഒ മാർ പാസ് നൽകി കടത്തി വിടുന്നു. 48 ബൈക് പട്രോൾ, വനിതകൾ മാത്രമുള്ള ഏഴ് ബൈക് പട്രോൾ, 51 മൊബൈൽ പട്രോൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്. ബൈക് പട്രോൾ പ്രധാനമായും ക്വാറന്റൈനിൽ ഉള്ളവരെ നിരീക്ഷിക്കും.
ഏഴ് അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ പൂർണമായും അടച്ചു. 17 സ്ഥലത്ത് കർശന പരിശോധനയും നടക്കുന്നു. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരുടെ ആർടിപിസിആർ ഫലവും ജാഗ്രത പോർടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങളും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് പുറത്ത് പോകാനും അകത്തേക്ക് പ്രവേശിക്കാനും അനുവദിക്കില്ല.
ഓൺലൈൻ പാസ് ശനിയാഴ്ച മുതൽ ലഭ്യമാകും. എസ് എച് ഒ മാരുമായി ബന്ധപ്പെട്ടാൽ വാട്സ്ആപിൽ അടക്കം പാസുകൾ ലഭ്യമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇതിന് പുറമെ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയും ഉണ്ടാവും.
മെയ് എട്ട് മുതൽ 16 വരെയാണ് സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്നു വന്നിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക് ഡൗണിലേക്ക് നീങ്ങാന്‍ സംസ്ഥാനം തീരുമാനിച്ചത്.
Keywords: Kasaragod, Kerala, News, Lockdown, COVID-19, SP, State, District, Hospital, Top-Headlines, Heavy police restrictions in Kasargod; Seven border roads are completely closed, with 24-hour inspections.