Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാറും ബിവറേജും അടച്ചതോടെ ജില്ലയിൽ വൻ സമാന്തര മദ്യ വ്യാപാരം; കാഞ്ഞങ്ങാട്ട് ബേകെറി നിർമാണ യൂനിറ്റിൽ നിന്നും പിടികൂടിയത് 3,000 കുപ്പി വിദേശമദ്യം: ഒരാൾ അറസ്റ്റിൽ

Foreign liquor seized: One arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.05.2021) ലോക്ഡൗണിനെ തുടർന്ന് ബാറും ബിവറേജും അടച്ചതോടെ ജില്ലയിൽ വൻ സമാന്തര മദ്യ വ്യാപാരം. കാഞ്ഞങ്ങാട്ട് ബേകെറി നിർമാണ യൂനിറ്റിൽ നിന്നും പിടികൂടിയത് 3,000 കുപ്പി വിദേശമദ്യമാണ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

News, Kanhangad, Kasaragod, Liquor, Arrest, Police, case, Kerala, State, Foreign liquor seized: One arrested.

സമാന്തര മദ്യവിൽപനയ്ക്ക് പിന്നിൽ പ്രമുഖർ തന്നെയാണ് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. കർണാടകയിൽനിന്നും വൻതോതിൽ വിദേശമദ്യം കാസര്‍കോട്ടെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ചാണ് മദ്യവിൽപന പൊടിപൊടിക്കുന്നത്.

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പെരളത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ കര്‍ണാടകയില്‍ നിര്‍മിച്ച മൂവായിരം കുപ്പി വിദേശമദ്യം പിടികൂടിയത് തന്ത്രപരമായ നീക്കത്തിനൊടുവിലായിരുന്നു. രഹ്യവിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി സജീഷ് വാഴളപ്പും സംഘവും കാഞ്ഞങ്ങാട് പെരളത്ത് നടത്തിയ പരിശോധനയില്‍ ബേകറി ഉല്‍പനങ്ങള്‍ നിര്‍മിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്ന് സൂക്ഷിച്ച മദ്യശേഖരമാണ് പിടികൂടാൻ കഴിഞ്ഞത്.

കേസില്‍ പെരളം സ്വദേശി പ്രതീഷി(26)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൊത്ത വിതരണക്കാരനാണ്. 61 പെട്ടികളിലായി 180 മില്ലിയുടെ 2,928 കുപ്പികളും, ചാക്കിൽ സൂക്ഷിച്ച നിലയിൽ 95 കുപ്പികളുമാണ് കണ്ടെടുത്തത്.

മദ്യക്കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. കാഞ്ഞങ്ങാട്ടെ ഒരു റസിഡൻസി ഉടമയായ യുവാവിൻ്റേതാണ് മദ്യം പിടികൂടിയ ബേകെറി നിർമാണ കെട്ടിടം. ഇത് വാടകയ്ക്ക് കൊടുത്തതാണെന്നാണ് ഇയാളുടെ വാദം.

ഹൊസ്ദുർഗ് പോലിസ് സ്റ്റേഷനിലെ എസ്ഐ മാരായ ഗണേഷ് ,വിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രശോഷ് കുമാർ, കമൽ കുമാർ, ജയറാം, സനൂപ്, ശ്രീജ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Keywords: News, Kanhangad, Kasaragod, Liquor, Arrest, Police, case, Kerala, State, Foreign liquor seized: One arrested.

< !- START disable copy paste -->

Post a Comment