Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടിനുസമീപം പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോകേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: (www.kasargodvartha.com 26.05.2021) വീടിനുസമീപം പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോകേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. പുതിയറ സ്വദേശി പടന്നയില്‍ പരേതനായ ലെസ്‌ലിയുടെ ഭാര്യ പത്മാവതി(69) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന് പിന്‍വശത്ത് കെട്ടിയിരുന്ന എരുമക്കുട്ടിക്ക് വെള്ളം കൊടുക്കുന്നതിനായി പോയപ്പോള്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു.

ഏറെ നേരമായിട്ടും അമ്മയെ കാണാതായതോടെ വീടിന്റെ പരിസരത്ത് അന്വേഷിച്ച മകന്‍ റിജുവാണ് വൈദ്യുതി കമ്പിയോട് ചേര്‍ന്ന് കാനയില്‍ അമ്മയുടെ മൃതദേഹം കണ്ടത്. ഇതിനിടെ സമീപത്ത് കെട്ടിക്കിടന്ന വെള്ളത്തില്‍ ചവിട്ടി ഷോകേറ്റ ഇദ്ദേഹം ഭാഗ്യവശാല്‍ രക്ഷപ്പെട്ടു. അപകടം നടന്നതോടെ കെഎസ്ഇബിയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. 

Kozhikode, News, Kerala, Top-Headlines, Death, Electricity, House, Accident, Elderly woman died due to electric shock

Keywords: Kozhikode, News, Kerala, Top-Headlines, Death, Electricity, House, Accident, Elderly woman died due to electric shock

Post a Comment